Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തിന്റെ വികസനത്തിന് യുവ തലമുറയുടെ പങ്ക് നിർണ്ണായകം-മന്ത്രി ടിപി രാമകൃഷ്ണൻ

വടകര: ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്നതിനാൽ സംസ്ഥാനത്തിന്റെ വികസനത്തിന് യുവ തലമുറയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. വടകര മോഡൽ പോളി ടെക്‌നിക് കോളേജിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ അപ്രധാന്യ മുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിലുള്ളത്.ഇതിൽ മാറ്റം വരുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിരിക്കയാണ്.

തൊഴിൽ വൈദഗ്ദ്യം പ്രോത്സാഹിപ്പിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല.വിവിധ മേഖലകളിൽ പരിശീലനം നേടി എംപ്ലോയ്‌മെന്റുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും നടപ്പാക്കി വരുന്നതായും, ഈ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്ര പുരോഗതി എന്ന ലക്ഷ്യവുമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികൾക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു.

ccc

ചടങ്ങിൽ സി കെ നാണു. എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ മുഖ്യാതിഥിയായിരുന്നു.വി.ഗോപാലൻ,ടി പി.ഗോപാലൻ,അഡ്വ: എം രാജേഷ്, പ്രൊ:കടത്തനാട് നാരായണൻ, പുറന്തോടത്ത് ഗംഗാധരൻ,പ്രിൻസിപ്പാൾ എൻ.അനൂപ്കുമാർ,അൽത്താഫ് അഹമ്മദ്, കെ.പി.സുനിൽബാബു, കെ.എം.രാധിക,അനിരുദ്ധ്, മണലിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+