ചാനലുകള്‍ നെയ്മറെ കേരളത്തിലെത്തിച്ചു
കൊച്ചി: ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറെ ചാനലുകള്‍ ചേര്‍ന്ന് കേരളത്തിലെത്തിച്ചു. കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്ക് താത്പര്യമുണ്ടെന്ന് ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചതായുള്ള വാര്‍ത്ത ഒരു ചാനലില്‍ വന്നതിനു തൊട്ടു പിന്നാലെ, നെയ്മര്‍ കേരളത്തിലേക്ക് എന്ന ഫഌഷ് ന്യൂസുമായി മറ്റു ചാനലുകളും സംഗതി ഏറ്റു പിടിക്കുകയായിരുന്നു.
നെയ്മറുടെ പരിക്ക് ഭേദമാക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് ആയുര്‍വേദ ചികിത്സയില്‍ താത്പര്യമുണ്ടെന്നും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നും കാണിച്ച് കേരള മുഖ്യമന്ത്രിക്ക് ഇ മെയില്‍ സന്ദേശമയച്ചതായി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ തട്ടിവിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചനയെന്നും ചിലര്‍ പുറത്തുവിട്ടു.

കേരളത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച് ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് എങ്ങിനെ അറിഞ്ഞു എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു റിപ്പോര്‍ട്ടറുടെ മറുപടി ഇങ്ങനെ ആയിരുന്നു. കോമണ്‍ വെല്‍ത്ത് ഗെയിംസിലും നാഷണല്‍ ഗെയിംസിലും താരങ്ങള്‍ക്കൊപ്പം ആയുര്‍വേദ ഡോക്ടര്‍മാര്‍ ഉണ്ടാകാറുണ്ടെന്നും ഇക്കാര്യം അറിഞ്ഞാണ് അവര്‍ ചികിത്സയുടെ വിശദാംശങ്ങള്‍ തേടിയതെന്നും വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന പോലെ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
ഇതേ ചാനലിലെ ന്യൂസ് ഡസ്കില്‍ നിന്നും ഇതേ ചോദ്യത്തിനുള്ള മറുപടി, നെയ്മറുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഫിഫയ്ക്ക് കൂടിയുണ്ട്. ഫിഫയുടെ പ്രതിനിധികളാണ് കേരളത്തിലെ ആയുര്‍വേദത്തിന്റെ കാര്യം ബ്രസീലിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്നായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണെന്ന് തട്ടിവിടാനും റിപ്പോര്‍ട്ടര്‍ മടിച്ചില്ല.
ഇത്തരം ഒരു വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഒടുവില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രതികരിക്കുന്നത് എന്നതാണ് രസകരം. കേരള ഫുട്ബോള്‍ അസോസിയേഷനാണ് ചികിത്സയുടെ കാര്യം ആലോചിക്കുന്നതെന്നും ഇതുസംബന്ധിച്ച് പഠിച്ചശേഷം മറുപടി നല്‍കുമെന്നും ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞതോടെയാണ് ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications