കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയെ വയലില്‍ തള്ളിയിട്ട് മാനഭംഗം; മൂന്ന് പേര്‍ അറസ്റ്റില്‍, നെയ്യാറ്റിന്‍ക്കരയില്‍ നടന്നത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ ആക്രമിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശികളാണ് അറസ്റ്റിലായ യുവാക്കള്‍. ഇവര്‍ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയുടെ സ്ഥിരം യാത്ര ദിവസങ്ങളായി നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. വീട്ടമ്മയുടെ കരച്ചില്‍കേട്ട് വഴിയാത്രക്കാര്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്രൂരമായ ആക്രമണമാണ് വീട്ടമ്മയ്‌ക്കെതിരേ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ വീട്ടമ്മ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട്

ശനിയാഴ്ച വൈകീട്ട്

ശനിയാഴ്ച വൈകീട്ടാണ് വീട്ടമ്മയ്‌ക്കെതിരേ ആക്രമണം നടന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ സ്ഥിരമായി വൈകീട്ട് യാത്ര ചെയ്യുന്ന വഴി മനസിലാക്കിയാണ് പ്രതികള്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ശേഷം ആളൊഴിഞ്ഞ പറമ്പില്‍ ഒളിച്ചിരിക്കുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു.

മൂന്ന് പ്രതികള്‍

മൂന്ന് പ്രതികള്‍

നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വീട്ടമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. അരുണും വിപിനും ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തതത്രെ. വിജീഷ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.

ക്രൂരകൃത്യം

ക്രൂരകൃത്യം

വീട്ടമ്മയെ കടന്നുപിടിച്ച അക്രമികള്‍ താഴ്ചയുള്ള വയലിലേക്ക് വലിച്ചെറിയുകയും വലിച്ചഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ തന്നെയാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്.

കഞ്ചാവ് കേസ് പ്രതികള്‍

കഞ്ചാവ് കേസ് പ്രതികള്‍

വിപിനെ നാട്ടുകാര്‍ പിടികൂടി. അരുണ്‍ ഓടി രക്ഷപ്പെട്ടു. സുഹൃത്തായ വിജീഷിന്റെ വീട്ടിലാണ് ഇയള്‍ ഒളിച്ചത്. ഒളിക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കുകയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാലാണ് വിജീഷിനെ പോലീസ് പിടികൂടിയത്. അരുണും വിപിനും കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ളവരാണ്.

ആശുപത്രിയില്‍

ആശുപത്രിയില്‍

പീഡനത്തിന് ഇരയായ 45 വയസുകാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ നിന്ന് നെയ്യാറ്റിന്‍ക പോലീസ് മൊഴിയെടുത്തു. വീട്ടമ്മയുടെ വീടിനടുത്തുള്ളവരാണ് പ്രതികള്‍. പ്രതികളെ അറിയാമെങ്കിലും വീട്ടമ്മയ്ക്ക് ഇവരുമായി അടുത്ത ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

English summary
Neyyatinkara House Wife Attack: Police arrests three accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X