കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിൽ, ഒളിത്താവളം മാറുന്നു

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ സുനിലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊലപാതകം നടന്ന് ഒരാഴ്ചയാകുമ്പോഴും പോലീസിനെ വെട്ടിച്ച് പലയിടത്തായി ഒളിച്ച് കഴിയുകയാണ് ഡിവൈഎസ്പി ഹരികുമാര്‍.

പോലീസിലെ ഉന്നതര്‍ തന്നെ ഹരികുമാറിനെ സംരക്ഷിക്കുകയാണ് എന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതിനിടെ സനലിന്റെ മരണം ഐജി ശ്രീജിത്ത് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഹരികുമാറിനെ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

ഹരികുമാർ തമിഴ്നാട്ടിൽ

ഹരികുമാർ തമിഴ്നാട്ടിൽ

പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ ഡിവൈഎസ്പി ഹരികുമാര്‍ ഇടയ്ക്കിടെ താവളം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മൂന്നാറില്‍ ഒളിച്ച് കഴിയുകയാണ് എന്നും അതല്ല തിരുവനന്തപുരത്ത് പോലീസിന്റെ മൂക്കിന് താഴെത്തന്നെ ഉണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഹരികുമാര്‍ തമിഴ്‌നാട്ടിലാണുളളത് എന്നാണ് പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഒളിത്താവളം മാറുന്നു

ഒളിത്താവളം മാറുന്നു

തമിഴ്‌നാട്ടില്‍ ഒരു സ്ഥലത്ത് തന്നെ നില്‍ക്കാതെ, പിടിയിലാകാതിരിക്കാന്‍ നിരന്തരമായി ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഹരികുമാര്‍ സ്വയം കീഴടങ്ങുകയാണ് എങ്കില്‍ അത് നാണക്കേടാവും എന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ ഇയാളെ പിടികൂടാനുളള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

ഫോൺ ഓണാക്കുന്നുണ്ട്

ഫോൺ ഓണാക്കുന്നുണ്ട്

ഹരികുമാര്‍ മിക്ക സമയങ്ങളിലും കാറിലാണ് യാത്ര. ഇയാളുടെ പക്കല്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളുണ്ട്. ഇവ ഇടയ്ക്കിടെ ഓണാക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. ഹരികുമാറിനെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സഹായിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറാണ് അറസ്റ്റിലായിരിക്കുന്നത്.

സുഹൃത്ത് പിടിയിൽ

സുഹൃത്ത് പിടിയിൽ

സുനിലിന്റെ കൊലപാതകത്തിന് ശേഷം ഹരികുമാര്‍ സുഹൃത്തായ ബിനുവിനൊപ്പം സതീഷിന്റെ പക്കലാണ് എത്തിയത്. സതീഷ് ഇവര്‍ക്ക് രണ്ട് സിംകാര്‍ഡുകള്‍ കൈമാറി. മാത്രമല്ല തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ഡ്രൈവറേയും നല്‍കി. രക്ഷപ്പെടും മുന്‍പ് ഹരികുമാര്‍ പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഐജി ശ്രീജിത്ത് അന്വേഷിക്കും

ഐജി ശ്രീജിത്ത് അന്വേഷിക്കും

മാറി നില്‍ക്കുകയാണ് റൂറല്‍ എസ്പി അശോക് കുമാറിനേയും ഹരികുമാര്‍ അറിയിച്ചിരുന്നു. ശേഷമാണ് ഫോണ്‍ ഓഫ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കടന്നത്. സനല്‍ കൊലക്കേസ് നേരിട്ടന്വേഷിക്കാന്‍ ഐജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജി തലത്തിലുളള അന്വേഷണം സനലിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത്.

English summary
Neyyatinkara Murder: DYSP Harikumar in Tamil Nadu, police confirms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X