കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാറിനെ പിടികൂടാത്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

<strong>വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി</strong>വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി

ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് കേസ് അന്വേഷണം അട്ടിമറിക്കാനായി പോലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഹരികുമാര്‍ തലസ്ഥാനത്ത് തന്നെ ഒരു രഹസ്യകേന്ദ്രത്തില്‍ ഉള്ളതായാണ് സൂചന.

തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെ

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദിച്ച ശേഷം സനല്‍ എന്ന യുവാവിനെ ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയിട്ടത്ത്. തള്ളിയ വേളയില്‍ വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

മരണം സംഭവിച്ചു

മരണം സംഭവിച്ചു

പിന്നീട് പോലീസുകാര്‍ തന്നെ സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് നേരത്ത് പുറത്തു വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരനായ ബി ഹരികുമാറിനെ പിടികുടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ജനകീയ ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തമിഴ്‌നാട്ടിലേക്ക്

തമിഴ്‌നാട്ടിലേക്ക്

തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ഹരികുമാര്‍ തലസ്ഥാനത്ത് തന്നെ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ച സൂചന.

സിപിഎം നേതാവ്

സിപിഎം നേതാവ്

സിപിഎമ്മിലെ പ്രബല നേതാവാണ് ഹരികുമാറിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരികുമാറിന് അനുകൂലമായി തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുന്നതുവരെ അദ്ദേഹത്തെ ഒളിവില്‍ താമസിപ്പിക്കാനാണ് സിപിഎം ജില്ലാ നേതാവിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്രയും പെട്ടെന്ന്

എത്രയും പെട്ടെന്ന്

ഹരികുമാര്‍ മധുരയിലേക്ക് പോയെന്ന് വരുത്തിതീര്‍ക്കാന്‍ മറ്റുചിലര്‍ ഇയാളുടെ ഫോണുമായി അങ്ങോട്ട് പോയിരിക്കാം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതേസമയം ഹരികുമാറിനെ എത്രയും പെട്ടെന്ന് പിടികുടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭീഷണി

ഭീഷണി

കേസിലെ പ്രധാനസാക്ഷിയെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഹരികുമാര്‍ സനലിനെ തള്ളിയിടുന്നത് കണ്ട സമീപത്തെ കടയുടമ നടന്ന സംഭവങ്ങളെല്ലാം പോലീസിനോട് വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് ഇദ്ദേഹത്തിന് നേരെ ഭീഷണി ഉയര്‍ന്നത്.

കോടതിയില്‍

കോടതിയില്‍

അതേസമയം ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് കോടതി പരിഗണിക്കുന്നത്.

കീഴടങ്ങിയേക്കും

കീഴടങ്ങിയേക്കും

അതിനു മുമ്പ് തിരുവനന്തപുരത്തെയോ നാഗര്‍കോവിലിലെയോ കോടതിയില്‍ ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ക്രൈംബ്രഞ്ചിന്റെ 14 അംഗ സംഘമാണ് ഹരികുമാറിനെ തിരയുന്നത്.

മുന്‍കൂമാര്‍ ജാമ്യാപേക്ഷ

മുന്‍കൂമാര്‍ ജാമ്യാപേക്ഷ

മുന്‍കൂമാര്‍ ജാമ്യാപേക്ഷ കോടതിയുട പരിഗണനയിലാണെങ്കിലും ഇയാളെ ഏതുവിധേനയും അറസ്റ്റ് ചെയ്യുമെന്ന് എസ്പി കെഎം ആന്റണി പറഞ്ഞു. ഹരികുമാറിനെ പിടികുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം സമരം ഇരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

English summary
neyyatinkara sanal murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X