കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര ആത്മഹത്യ; അമ്പിളിയുടെ മൃതദേഹം ഇന്ന്‌ വിട്ട്‌ നല്‍കും; പൊലീസിനെതിരെ മക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്‌ത അമ്പിളിയുടെ മൃതദേഹം പോസ്‌റ്റ്‌മാര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ട്‌ നല്‍കും. പൊള്ളലേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ്‌ രാജന്‍ ഇന്നലെ പുലര്‍ച്ചയും ഭാര്യ അമ്പിളി ഇന്ന്‌ രാവിലെയുമാണ്‌ മരിച്ചത്‌. രാജന്റെ മരണത്തിന്‌ കാരണം പൊലീസ്‌ ആണെന്ന്‌ മക്കള്‍ ആരോപിച്ചു.

ദമ്പതികള്‍ താമസിച്ചിരുന്ന മൂന്ന്‌ സെന്റ്‌ സ്ഥലം മുനിസിപ്പല്‍ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ്‌ രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തിയത്‌. ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ്‌ ഇടപെട്ടതോടെയാണ്‌ തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന്‌ മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു.

പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍വെച്ച്‌ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ അമ്പിളിയേയും കെട്ടിപ്പിടിച്ച്‌ നിന്നാണ്‌ രാജന്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്‌. രാജന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ്‌ തട്ടിപ്പറിക്കാനായി ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക്‌ തീ പടരുകയായിരുന്നു.

suicide

സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്‌തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ വന്നിരുന്നു. എന്നാല്‍ ഇത്‌ മുന്‍കൂട്ടി അറിഞ്ഞാണ്‌ പൊലീസ്‌ ഒഴിപ്പിക്കാനായി എത്തിയതെന്നാണ്‌ മക്കളായ രഞ്‌ജിത്തിന്റേയും രാഹുലിന്റേയും ആരോപണം.

രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത്‌ പൊലീസ്‌ തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്‌റ്റ്‌മാര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ട്‌ നല്‍കും. മാതാപിതാക്കളുടെ മൃതദേഹം തര്‍ക്കഭൂമിയില്‍ തന്നെ സംസ്‌കാരിക്കാന്‍ അനുവദിക്കണമെന്ന്‌ ഇന്നലെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

ദമ്പതികളുടെ മരണത്തില്‍ കനത്ത രോക്ഷമാണ്‌ സംസ്ഥാനത്ത്‌ നിന്നും ഉയരുന്നത്‌. പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്തെത്തി.

English summary
neyyatinkara suicide; Ambili dead body take over relatives after postmortem today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X