നെയ്യാറ്റിൻകരയിൽ താത്കാലിക നടപ്പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താത്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജംഗ്ഷനിലായിരുന്നു പരിപാടി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി തടികൊണ്ടാണ് പാലം നിർമ്മിച്ചത്. പാലത്തിൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു. ആളുകൾ കൂടിയതോടെ പാലം ഭാഗികമായി തകരുകയായിരുന്നു.
അപകടത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയേക്കും. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.













Click it and Unblock the Notifications