'തുണിയില്ലാതെ കുളിക്കുന്നത് കണ്ടപ്പോള്‍ ചോദ്യംചെയ്തു' വഴക്ക് കൊലപാതകത്തില്‍ എത്തി
തിരുവനന്തപുരം: പൊതുടാപ്പിന് സമീപം നഗ്നനായി കുളിച്ചത് താന്‍ ചോദ്യംചെയ്തപ്പോള്‍ പ്രകോപിതനായ പ്രതി തന്നെ അടിച്ച അടിയാണ് ബാബുവിനു കൊണ്ടതെന്ന് കൊല്ലപ്പെട്ട ബാബുവിന്റെ ബന്ധുവും കേസിലെ ദൃക്സാക്ഷിയുമായ അയിരൂര്‍ ഇലകമണ്‍ ലക്ഷംവീട് കോളനി സ്വദേശി മോഹനന് മൊഴിനല്‍കി.
പ്രതികളോട് പൊതുപ്പിനു ചുവടില്‍ നിന്നു നഗ്നരായി കുളിക്കരുതെന്നും സ്ത്രീകളും കുട്ടികളും ഉള്ള സ്ഥലമല്ലേയെന്ന് താനും അയല്‍വാസികളും ചോദിച്ചിരുന്നെന്നും ഇത് പ്രതികളെ പ്രകോപിതരാക്കിയെന്നും മോഹനന് മൊഴിയില്‍ വ്യക്തമാക്കി.ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവിന് മുമ്പിലാണ് സാക്ഷി മൊഴി നല്‍കിയത്.

സംഭവം നടന്ന ദിവസം താന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ ഉണ്ണി പൈപ്പിന് ചുവട്ടില്‍ തുണി ഇല്ലാതെ കുളിക്കുന്നത് കണ്ടു. ഇത് താന്‍ ചോദ്യം ചെയ്തപ്പോള്‍ കേസിലെ മറ്റു പ്രതികളും അവിടെ എത്തി. തന്റെ ബന്ധുക്കളും അവിടെയെത്തി.ഇതിനിടെ പ്രതികള്‍ തന്നെ ആക്രമിക്കാന്‍ വന്നുവെന്നും കേസിലെ ഒന്നാം പ്രതിയായ ബിജോയ് എന്ന വിജയ് ചെണ്ട മുറുക്കാന്‍ ഉപയോഗിക്കുന്ന കമ്പിയുമായി തന്റെ നേരേ പാഞ്ഞടുത്തുവെന്നും മോഹനന് പറയുന്നു
ആക്രമണത്തില്‍ നിന്ന് താന്‍ പെട്ടന്ന് ഒഴിഞ്ഞു മാറിയെന്നും ആ സമയത്ത് സമീപത്തുനിന്ന കൊല്ലപ്പെട്ട ബാബുവിന്റെ തലയ്ക്ക് അടിയേറ്റെന്നും മോഹനന് കോടതിയെ അറിയിച്ചു.
മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്നേഹ
2015 ജനുവരി 23 ന് രാത്രി 10 മണിയ്ക്കാണ് പ്രതികള്‍ ബാബുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അടുത്ത ദിവസം ആശുപത്രിയില്‍ വെച്ചാണ് ബാബു മരിക്കുന്നത്.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മൊട്ടക്കാട് കോളനി സ്വദേശി വിജയ് എന്ന ബിജോയ്, അയിരൂര്‍ ഇലകമണ്‍ ലക്ഷം വീട് കോളനി സ്വദേശികളായ ഉണ്ണി എന്ന സൈജു, കണ്ണന് എന്ന സജീവ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications