നെയ്യാറ്റിന്‍കര വിവാദ ഭൂമി; വസന്ത ഭൂമി സ്വന്തമാക്കിയത് ചട്ടംലംഘിച്ചെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ രാജന് അമ്പിളി ദമ്പതിമായുടെ ആത്മഹത്യക്കിടയാക്കിയ വിവാദമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും വഴിത്തിരിവ്. വിവാദ ഭൂമി ഉടമയായ വസന്ത വാങ്ങിയതില്‍ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറപ്പെടരുത് എന്ന് ചട്ടം നിലനില്‍ക്കെയാണ് വസന്ത ഭൂമി വാങ്ങിയിരിക്കുന്നത്. മാത്രമല്ല ഭൂമി പോക്കുവരവ് ചെയ്തതിലും വിട്ടുവീഴ്ച്ച സംഭവിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷം വീട് പദ്ധതിക്കായി അതിയന്നൂര്‍ പഞ്ചായത്ത് വാങ്ങിയ ഭൂമിയില്‍ മൂന്ന് സെന്റ് സുകുമാരന്‍ നായര്‍ എന്ന വ്യക്തിക്ക് ആദ്യ പട്ടയം അനുവദിച്ചു. 1989ലാണ് പട്ടയം അനുവദിക്കുന്നത്. ലക്ഷം വീടിന് അനുവദിച്ച പട്ടയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 1997 സര്‍ക്കാര്‍ ഉത്തരവുണ്ട്. ഭൂമിക്ക് അവകാശികളില്ലെങ്കില്‍ സര്ഡക്കാര് ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനിടെ സുകുമാരന്‍ നായര്‍ മരിച്ച് ഒരു മാസത്തിനുള്ളില്‍ സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക് വിറ്റു. സുകുമാരന്‍ നായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് അമ്മ ഭൂമി വില്‍ക്കുന്നത്. 2006ലാണ് സുഗന്ധിയില്‍ നിന്നും ഈ ഭൂമി വസന്ത വാങ്ങുന്നത്. അപേപോഴും വില്‍പ്പന പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്ക്കുന്നു.
ഇതു കൂടാതെ വസന്ത അതിയന്നൂര്‍ വില്ലേജ് ഓഫീസില്‍ കരം തീര്‍ത്തതിലും അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നു. പട്ടയം ലഭിച്ച സുകുമാരന്‍ നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.
ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടേയും മക്കള്‍ക്ക് ഭൂമി വിട്ട് കൊടുക്കില്ലെന്ന് പരാതിക്കാരി കൂടിയായ വസന്ത പറഞ്ഞിരുന്നു. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നുമാണ് വസന്ത പറഞ്ഞത്.
ഇതിനിടെ രാജനേയും അമ്പിളിയേയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പാണെന്ന് വ്യകതമാക്കുന്ന രേഖകളും പുറത്തുവന്നു. നെയ്യറ്റിന്‍കര കോടതിയുടെ ഉത്തരവ് സറ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.22ാം തിയതി ഉച്ചയോട് കൂടി കോടതി കേസേ പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതി ഉത്തരവ് ജനുവരി 15വരെ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉച്ചക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15ന് പരിഗണിക്കാന്‍ മാറ്റിവെക്കുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തക്ക് സ്പീഡി പോസ്റ്റ് വഴി നോട്ടീസ് അയകാക്നും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?