കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വിറ്റത്‌ നിയമാനുസൃതമെന്ന്‌ വസന്ത; സ്ഥലത്തിന്‌ പട്ടയമുണ്ട്

Google Oneindia Malayalam News

‌തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന്‌ വില്‍പ്പന നടത്താന്‍ തീരുമാനമായത്‌ നിയമപ്രകാരം തന്നെയാണെന്ന്‌ വസന്ത. തര്‍ക്കഭൂമിക്ക്‌ പട്ടയമുണ്ടെന്നും വസന്ത അവകാശപ്പെട്ടു.

Recommended Video

cmsvideo
ബോബി ചെമ്മണ്ണൂരിന് സ്ഥലം വിറ്റത് നിയമപ്രകാരം | Oneindia Malayalam

തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരിലാണ്‌ ഉള്ളത്‌. കോളനി നിയമപ്രകാരം പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലാണ്‌ കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക്‌ വേണമെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന്‌ വ്യവസ്ഥയുണ്ട്‌. അങ്ങനെയാണ്‌ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തനിക്ക്‌ ലഭിച്ചതെന്നും വസന്ത പറഞ്ഞു.

boby chemmannur

സുകുമാരന്‍നായര്‍ എന്നയാളുടെ പേരിലായിരുന്നു ഭൂമി. പിന്നീട്‌ അത്‌ സുഗന്ധി എന്ന സ്‌ത്രീ വാങ്ങി. സുഗന്ധിയുടെ മകളുടെ കല്യാണ ആവശ്യത്തിന്‌ വേണ്ടി സുഗന്ധിക്ക്‌ താന്‍ പണം നല്‍കി, അങ്ങനെയാണ്‌ സ്ഥലം എന്റെ പേരിലായത്‌. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്‌. എല്ലാ രേഖകളും എന്റെ പക്കലുണ്ട്‌. വില്ലേജ്‌ ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ്‌ സ്ഥലം ബോബി ചെമ്മണ്ണൂരിന്‌ വിറ്റതെന്നും അമ്പതിനായിരം രൂപ അഡ്വാന്‍സ്‌ വാങ്ങിയാതായും വസന്ത പറഞ്ഞു.
കോളനിയില്‍ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്‌. ഞാന്‍ അതിനെതിരാണ്‌. പലതവണ പൊലീസിനെ വിവരമറിയിച്ചു. അതിന്റെ പേരില്‍ കോളനിക്കാര്‍ക്ക്‌ എന്നോട്‌ ശത്രുതയാണ്‌. എന്നെ എങ്ങനെയെങ്കിലും ഓടിക്കണമെന്നാണ്‌ കോളനിക്കാരുടെ ഉദ്ദേശം. അതിന്‌ വേണ്ടി പലതരത്തില്‍ എന്നെ ദ്രോഹിച്ചു. വീടിന്‌ കല്ലെറിയുകയും പടക്കം പൊട്ടിക്കുകയും ചെയതിട്ടുണ്ട്‌. ഉപദ്രവം സഹിക്കാന്‍ സാധിക്കാതെയാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌. എവിടെ നിന്നും എനിക്ക്‌ നീതി ലഭിച്ചില്ലെന്നും വസന്ത പറഞ്ഞു.

കോളനിക്കാര്‍ എന്റെ സ്ഥലത്തേക്ക്‌ അതിക്രമിച്ച്‌ കയറുകയായിരുന്നു ഒമ്പതര സെന്റ്‌ സ്ഥലമാണ്‌ ഇവിടെയുള്ളത്‌. പുറമ്പോക്ക്‌ വസ്‌തുവാണന്ന്‌ കാണിക്കാനാണ്‌ രാജനും കോളനിക്കാരും ശ്രമിച്ചത്‌. ഇതിനെതിരെയാണ്‌ തന്റെ പോരാട്ടമെന്നും വസന്ത പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ തര്‍ക്ക ഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കാമെന്ന വാഗ്‌ദാനം ആത്മഹത്യ ചെയ്‌ത രാജന്‍-അമ്പിളി ദമ്പദികളുടെ മക്കള്‍ നിരസിച്ചിരുന്നു. ഭൂമിയില്‍ വസന്തക്ക്‌ അവകാശമില്ല. . ഭൂമി ഞങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ സര്‍ക്കരാണെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. വിവരാവകാശ പ്രകാരമുള്ള രേഖയില്‍ വസന്തക്ക്‌ പട്ടയമില്ല. പിന്നെ എങ്ങനെയാണ്‌ ഭൂമി അവര്‍ക്ക്‌ വില്‍ക്കാനാവുന്നത്‌ എന്നായിരുന്നു മക്കളായ രാഹുലും രഞ്‌ജിത്തും ബോബി ചെമ്മണ്ണൂരിനോട്‌ ചോദിച്ചത്‌. ഭൂമി വില്‍പ്പന നിയമാനുസൃതമല്ലെങ്കില്‍ വസന്തക്കെതിരെ കേസ്‌ കൊടുക്കുമെന്ന്‌ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

English summary
neyyattinkara dispute land sale with boby chemmannur was legal says vasantha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X