നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ല; കാരണം വ്യക്തമാക്കി നഗരസഭ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കര്റ് നൽകാനാവില്ലെന്ന് നെയ്യാൻകര നഗരസഭ. അന്വേഷണം പൂർത്തിയായ ശേഷം മരണ സർട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്.
നെയ്യാറ്റിൻകര ഗോപന്റെ രണ്ടാമത്തെ മകൻ രാജ സേനൻ ആണ് മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഗോപന്റെ പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുന്ന സാഹചര്യചത്തിലാണ് നഗരസഭയുടെ തീരുമാനം. പോസ്റ്റ് മോർട്ടത്തിന്റെ ആദ്യ ഘട്ടങ്ങൾ കഴിഞ്ഞെങ്കിലും പോസ്റ്റ് മോർട്ടത്തിന്റെ ആദ്യ ഘട്ടങ്ങൾ കഴിഞ്ഞെങ്കിലും പൂർണമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അത് കൊണ്ട് തന്നെ ഗോപന്റെ മരണ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
[

ഗോപൻ സമാധിയായി എന്ന പോസ്റ്റർ മക്കൾ വെച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായിത്. പിന്നാലെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുതത് പോസ്റ്റ് മോർട്ടം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ഹൃദയ വാൽവില് രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ് ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ മരണ കാരണമായോ എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധനാ ഫലം ലഭിക്കണമെന്നാണ് ഫോരൻസി ഫോറൻസിക് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം വീണ്ടും സമാധിയിരിത്തിയിരുന്നു. കാവുവിളാകത്തെ കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് സമാധി. അതേ സമയം ഗോപൻ സ്വാമി ഇപ്പോൾ ദൈവമാണ് എന്നാണ് മകൻ പറയുന്നത്. സമാധിയിരുത്തണം എന്ന് അച്ഛൻ പറഞ്ഞത് കൊണ്ടാണ് സമാധിയിരുത്തിയതെന്നും ധരാളം തീർത്ഥാടകർ സമാധി കാണാൻ എത്തുന്നുണ്ടെന്നും മകൻ പറഞ്ഞിരുന്നു.
അതേ സമയം, നെയ്ത്ത ജോലിയും ചുമട്ട് തൊഴിലും ചെയ്തിരുന്ന ആളാണ് ഗോപൻ സ്വാമി എന്ന് അറിയപ്പെടുന്ന മണിയൻ എന്നാണ് റിപ്പോർട്ട്.
അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസം. നെയ്ത്ത് തൊഴിലാളി ആയി ജീവിതം ആരംഭിച്ചു. പിന്നീട് ചുമട്ട് തൊഴിലാളിയായി. പിന്നീട് മണിയൻ ആത്മീയ വഴിയിലേക്ക് തിരിഞ്ഞ് ഗോപൻ എന്ന പേര് സ്വീകരിച്ചു.












Click it and Unblock the Notifications