ഗോപൻ സ്വാമി ഇനി മുതൽ ദൈവമെന്ന് മകൻ; സമാധിക്ക് എന്ത് സംഭവിച്ചു,തീർത്ഥാടകർ എത്തുന്നുണ്ടോ?
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച സോഷ്യൽമീഡിയയിലെ സംസാരം സമാധിയെക്കുറിച്ചായിരുന്നു. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിയും തുടർന്നുണ്ടായ വിവാദങ്ങളും ഒന്നും ആരും മറന്നുകാണില്ല. വീട്ടുകാർ രഹസ്യമായി സമാധിയിരുത്തിയതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഒടുവിൽ വിഷയത്തിൽ കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടു.
സമാധി പീഠം പെളിച്ച് ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. പിന്നീട് വീണ്ടും ഗോപൻ സ്വാമിയെ സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ക്ഷേത്രത്തിന് സമീപത്ത് ഒരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ സമാധിയിരുത്തിയത്. ക്ഷേത്രത്തിലെ പൂജാരി കൂടിയായ മകൻ രാജസേനനാണ് പൂജാകർമങ്ങൾ ചെയ്യുന്നത്. ഇപ്പോൾ ഗോപൻ സ്വാമിയുടെ സമാധിയുടെ അവസ്ഥ എന്താണ്?

തന്റെ അച്ഛൻ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്. ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ എത്തുന്നുണ്ട് എന്നാണ് മകൻ പറയുന്നത്. തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും അച് നടക്കുന്നതായിരിക്കുംയ ഈശ്വരൻ നിശ്ചയിക്കുന്നതിന് അപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാൻ ഇവിടെ എത്തുന്നതായിരിക്കു, രാജസേനൻ പറയുന്നു.
എന്നാൽ മകൻ പറയുന്നത് പോലെ സമാധി കാണാൻ ആരും ഇവിടേക്ക് എത്തുന്നില്ല എന്നാണ് വിവരം. ഒരു സ്വകാര്യ ചാനലിന്റെ പ്രതിനിധി മണിക്കൂറുകളോളം അവിടെ ചെലവഴിച്ചെങ്കിലും ആരും ഇവിടേക്ക് എത്തിയതായി കണ്ടില്ലെന്നാണ് വിവരം.
നെയ്ത്ത് ജോലിയും ചുമട്ട് തൊഴിലും ചെയ്തിരുന്ന ആളാണ് ഗോപൻ സ്വാമി എന്ന് അറിയപ്പെടുന്ന മണിയൻ എന്നാണ് റിപ്പോർട്ടുകൾ. ആദ്യം താമസിച്ചിരുന്നത് അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു. ഗോപൻ സ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളി ആയിട്ടാണ്. പിന്നീട് ചുമട്ട് തൊഴിലാളി ആയി. ഇവിടെ നിന്ന് പിന്നീട ആറാലുംമൂട്ടിലേക്ക് കുടുംബത്തിനൊപ്പം തമാസം മാറി. ഇവിടെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് മണിയൻ ആത്മീയ വഴിയിലേക്ക് മാറിയെന്നും പിന്നാലെ ഗോപൻ സ്വാമി എന്ന പേര് സ്വീകരിച്ചെന്നും പറയുന്നു.












Click it and Unblock the Notifications