കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന് 106 വര്‍ഷത്തെ കഠിന തടവ്

Google Oneindia Malayalam News

നെയാറ്റിന്‍കര: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന് 106 വര്‍ഷത്തെ കഠിന തടവ്. നെയ്യാറ്റിന്‍കര പോക്‌സോ കേസുകള്‍ക്ക് ഉള്ള പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ആണ് ശിക്ഷ വിധിച്ചത്. പല വകുപ്പുകളിലായാണ് ഇയാള്‍ക്ക് 106 വര്‍ഷം ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതെല്ലാം 25 വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.

2017 ല്‍ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോക്‌സോ കേസുകള്‍ക്കുള്ള പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായ പിതാവാണ് മകളെ പീഡിപ്പിച്ചത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്.

POCSO

അഞ്ച് വകുപ്പുകളിലായാണ് പ്രതിയായ അച്ഛനെ 106 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറിന്റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും ഗോപിക ഗോപാലനും ആണ് ഹാജരായത്.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

കാട്ടാക്കട എസ് ഐ ആയിരുന്ന ഡി ബിജുകുമാര്‍, ഇന്‍സ്‌പെകടറായിരുന്ന ആര്‍ എസ് അനുരൂപ് എന്നിവരാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു നെയ്യാറ്റിന്‍കര പോക്‌സോ കേസ്.

'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Neyyattinkara Pocso case: accused sentenced to 106 year prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X