Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടെന്ന് കാറിലേക്ക് എന്തോ ഒന്ന് വന്നുവീണു; നെയ്യാറ്റികര സനലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദിച്ച ശേഷം സനല്‍ എന്ന യുവാവിനെ ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയിട്ടത്ത്.

തള്ളിയ വേളയില്‍ വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് പോലീസുകാര്‍ തന്നെ സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സംഭവത്തില്‍ പോലീസിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിക്കൊണ്ട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍.

പുതിയ വെളിപ്പെടുത്തല്‍

പുതിയ വെളിപ്പെടുത്തല്‍

ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് സനല്‍കുമാര്‍ വന്നിടിച്ച വാഹനത്തിന്റെ ഉടമസ്ഥനായ നിഖില്‍ കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എന്തോ വീഴുന്നു

എന്തോ വീഴുന്നു

ബന്ധുവിന് വൃക്കദാനം ചെയ്ത ശേഷം ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പെട്ടെന്ന് കാറിലേക്ക് എന്തോ വീഴുകയായിരുന്നെന്നാണ് വാഹനത്തിന്റെ ഉടമയായ നിഖില്‍ വ്യക്തമാക്കുന്നത്.

വന്നിടിച്ചത്

വന്നിടിച്ചത്

ഹമ്പ് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് എന്തോ ഒന്നു വണ്ടിയിലേക്ക് വന്നു വീണു. പ്രതികരിക്കാന്‍ സമയം കിട്ടിയിരുന്നില്ല. പെട്ടെന്ന് വണ്ടി ബ്രേക്ക് ചവിട്ടി നിര്‍ത്തി പുറത്തിറങ്ങി നോക്കിയമ്പോഴാണ് വന്നിടിച്ചത് മനുഷ്യനാണെന്ന് മനസ്സിലായത്.

ശ്വാസം ഉണ്ടായിരുന്നു

ശ്വാസം ഉണ്ടായിരുന്നു

കാര്‍ പെട്ടെന്ന് തന്നെ നിര്‍ത്തിയിതിനാല്‍ സനലിന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ക്ക് ശ്വാസം ഉണ്ടായിരുന്നു. പെട്ടെന്ന് നാട്ടുകള്‍ സ്ഥലത്ത് ഓടിക്കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസും എത്തി. അവരോടെല്ലാം താന്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചെന്നും നിഖില്‍ പറയുന്നു.

ആംബുലന്‍സ്

ആംബുലന്‍സ്

അതിനിടയില്‍ എന്റെ കയ്യില്‍ നിന്ന ഒരാള്‍ കാറിന്റെ താക്കോല്‍ വാങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് ആംബുലന്‍സ് എത്തി സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍

പിന്നീട് മറ്റൊരു വണ്ടിയിലാണ് ഞാന്‍ നെയ്യാറ്റികര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പോലീസ് സ്‌റ്റേഷനില്‍ പോയി കാര്യങ്ങള്‍ പറഞ്ഞപ്പോഴും എന്നോട് പോയ്ക്കാളോനാണ് പറഞ്ഞതെന്നും നിഖില്‍ വ്യക്തമാക്കുന്നു.

വീഴ്ച്ച വരുത്തിയോ

വീഴ്ച്ച വരുത്തിയോ

സനലിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയോ എന്ന് ചോദിച്ചപ്പോള്‍ അപ്പോഴത്തെ പരിഭ്രാന്തിക്കിടയില്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് നിഖില്‍ പറഞ്ഞു.

തലക്കേറ്റ ക്ഷതം

തലക്കേറ്റ ക്ഷതം

തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് നേരത്ത് പുറത്തു വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. റോഡിലേക്ക് തള്ളിയ വേളയിലാണ് വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേറ്റത്.

എല്ലുകള്‍ ഒടിഞ്ഞു

എല്ലുകള്‍ ഒടിഞ്ഞു

കൂടാതെ റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ വീണ്ടും തലയിടിച്ചു. എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലും വലതു കൈയ്യുടെ എല്ലുമാണ് പൊട്ടിയത്. റോഡിലേക്ക് വീണ സനലിന്റെ തലയില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. മരണ വെപ്രാളത്തില്‍ കഴിയുമ്പോള്‍ സനലിനെ പോലീസ് മദ്യം കുടിപ്പിച്ചെന്ന് സഹോദരി നേരത്തെ ആരോപിച്ചിരുന്നു.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ബി ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം കനക്കുകയാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+