കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചു; സനലിന്റെ വിധവയും മക്കളും സമരം തുടങ്ങി, വാഗ്ദാനം പാലിക്കണം

Google Oneindia Malayalam News

Recommended Video

cmsvideo
സനലിന്റെ വിധവയും മക്കളും സമരം തുടങ്ങി | Oneindia Malayalam

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം അനിശ്ചിത കാല സമരം തുടങ്ങി. സെക്രട്ടറിയേറ്റ് പടിക്കലാണ് സനലിന്റെ ഭാര്യയും മക്കളും അമ്മയും സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.

Image

അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് കുടുംബം സമരത്തിന് ഇറങ്ങിയത്.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സനല്‍. ഇയാള്‍ കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടു. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 22 ലക്ഷം രൂപ കടബാധ്യതയുള്ളവരാണ് സനലിന്റെ കുടുംബം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.

സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍നടപടി നിലച്ചതാണ് കുടുംബത്തെ സമരത്തിന് പ്രേരിപ്പിച്ചത്. വിജിക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്തിയിരുന്നു.

English summary
Neyyattinkara Sanal Kumar Family started protest at Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X