തര്‍ക്കഭൂമി വിലക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ചനും അമ്മയും ഉറങ്ങുന്ന ഭൂമി ഇനി കുട്ടികള്‍ക്ക് സ്വന്തം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ആത്മഹത്യചെയ്‌ത മാതാപിതാക്കളുടെ മക്കള്‍ക്ക് തര്‍ക്കഭൂമി വിലക്ക് വാങ്ങി കുട്ടികളുടെ പേരില്‍ എഴുതി നല്‍കി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും ഭൂമി വിലക്ക് വാങ്ങിയ ബോബി അത് കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത് നല്‍കുകയായിരുന്നു. ഭൂമി കുട്ടികളുടെ പേരില്‍ എഴുതി നല്‍കിയതായി ബോബി ചെമ്മണ്ണൂര്‍ മനോരമ ന്യാസിനോട് പറഞ്ഞു.
തിരുവനന്തപുരം ബോബി ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്‌ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാന്‍ തൃശൂര്‍ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകും. വിട് പണി പൂര്‍ത്തിയായ ശേഷം അവരെ തിരിച്ച് കൊണ്ടുവരും. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Recommended Video
പൊലീസ് എത്തി തര്‍ക്ക ഭൂമി ഒഴിപ്പിക്കുന്നതിനിടെയാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ രാജന്റെ മൃതദേഹം മറവുചെയ്യാന്‍ കുഴിയിെടുക്കുന്ന രാജന്റെ ഇളയ മകന്റെ ദൃശ്യങ്ങള്‍ കേരളമനസാക്ഷിയെ നൊമ്പരത്തിലാക്കിയ കാഴ്‌ച്ചയായിരുന്നു. കുട്ടികള്‍ക്ക് വീട് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും, യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപയും നല്‍കിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ ഉറങ്ങുന്ന ഭൂമിയില്‍ തന്നെ വീട് വെക്കാന്‍ അനുവദിക്കണമെന്നാതയിരുന്നു കുട്ടികളുടെ ആഗ്രഹം. നേരത്തെ 3 സെന്റ് ഭൂമി വിട്ട് നല്‍കില്ലെന്ന് അയല്‍കാരി വസന്തയും വ്യക്തമാക്കിയിരുന്നു. എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ ഇടപെടല്‍ സംസ്‌ഥാനത്തിന് തന്നെ ആശ്വാസകരമായിരിക്കുകയാണ്.












Click it and Unblock the Notifications