കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിൻകര ആത്മഹത്യ : ബാങ്കിന്റെ പങ്കിന് തെളിവില്ലെന്ന് പോലീസ്,ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനം!!

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സ്വദേശി ലേഖയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിനു കാരണം ബാങ്കിന്റെ ജപ്തി നടപടികളാണെന്നതിന് തെളിവില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജപ്തി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ലേഖ ഭർത്താവ് ചന്ദ്രൻരുദ്രനൊപ്പം നൽകിയ ഹർജിയിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചത്.

<strong>സുധീരനെതിരെ അബ്ദുളളക്കുട്ടി!അരബക്കറ്റ് വെളളത്തില്‍ തല കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് പ്രസംഗിക്കുന്നു</strong>സുധീരനെതിരെ അബ്ദുളളക്കുട്ടി!അരബക്കറ്റ് വെളളത്തില്‍ തല കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് പ്രസംഗിക്കുന്നു

നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ ബിജു വി. നായരെ കക്ഷി ചേർത്ത് സ്റ്റേറ്റ്മെന്റ് നൽകാൻ നിർദേശിച്ചിരുന്നു. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് തെളിവുണ്ട്. ബാങ്കിന്റെ ചീഫ് മാനേജർ, ലോൺ മാനേജർ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ജപ്തി നടപടികളുടെ ഭാഗമായുള്ള അഭിഭാഷക കമ്മിഷന്റെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

Neyyattinkara suicide

ലേഖയും കുടുംബവും താമസിച്ച വീട്ടിലെ അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞെന്നും ഇനി അന്വേഷണത്തിനായി വീട് ആവശ്യമില്ലെന്നും സ്റ്റേറ്റ്മെന്റിൽ വിശദീകരിച്ചിട്ടുണ്ട്. ലേഖയും മകളും മരിച്ചു. ചന്ദ്രനും അമ്മയും അറസ്റ്റിലായി. അവകാശികൾ ഇല്ലാത്തതിനാൽ താക്കോൽ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ലേഖ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ബാങ്കിന്റെ ജപ്തി നടപടികൾക്കെതിരെ നൽകിയ ഹർജിയിലെ തുടർ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു.

English summary
Neyyattinkara suicide case; No evidence to prove the role of the bank says police in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X