കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരി വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്, കടകംപള്ളിയുടെ നിര്‍ദേശം, ക്രമസമാധാന പ്രശ്‌നം

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നിലെ പരാതിക്കാരിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഇവരെ ഈ വീട്ടില്‍ നിന്ന് മാറ്റിയത്. നേരത്തെ കുട്ടികളെ സന്ദര്‍ശിക്കാനായി വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മിനുട്ടുകള്‍ക്കുള്ളില്‍ വസന്തയെ വീട്ടില്‍ നിന്ന് പോലീസ് മാറ്റിയത്.

1

ഹൈക്കോടതി വിധി കേസില്‍ വരാനിരിക്കെ, അതിന് പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് വസന്തയുടെഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരിച്ച ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങില്‍ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്ന് കാണിച്ച് വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് കോടതിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ആളെത്തിയെങ്കിലും ഒഴിയാന്‍ രാജന്‍ വിസമ്മതിച്ചു. പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ദുരന്തമുണ്ടായത്.

അതേസമയം ദമ്പതികളുടെ മരണത്തിന് ശേഷം നിരവധി പേര്‍ ഈ വീട്ടിലേക്ക് എത്തുന്നുണ്ട്. വസന്തയെ വീട്ടില്‍ നിന്ന് മാറ്റാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. പ്രതിഷേധം കൂടി കണക്കിലെടുത്താണ് മാറ്റം. വസന്തയുടെ സുരക്ഷയെ കരുതിയാണ് വീട്ടില്‍ നിന്ന് മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വസന്തയുടെ വീടിന് മുമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തര്‍ക്കത്തിലുള്ള ഭൂമി വിട്ടുനല്‍കാമെന്ന് നേരത്തെ വസന്ത പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വാക്കുമാറ്റി. ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് ഭൂമി വിട്ടുനല്‍കില്ലെന്നാണ് ഇവര്‍ പറഞ്ഞത്.

ഭൂമി തന്റേതാണെന്ന് നിയമപരമായി തെളിയിക്കുമെന്ന് വസന്ത പറയുന്നു. താന്‍ ക്ഷമിച്ചില്ലായിരുന്നെങ്കില്‍ ആ ഭൂമിയില്‍ ദമ്പതികളെ അടക്കാന്‍ സമ്മതിക്കില്ലായിരുന്നു. മറ്റാര്‍ക്കെങ്കിലും ഈ ഭൂമി താന്‍ എഴുതി കൊടുക്കും. ഗുണ്ടായിസം കാണിച്ചവര്‍ക്ക് ആ ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. മക്കള്‍ നല്‍കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഈ ഭൂമി ഇവര്‍ക്ക് നല്‍കില്ല. കഴുത്ത് അറുത്താലും അതങ്ങനെ തന്നെയാണ്. പട്ടയവും ആധാരവും എന്റെ കൈയ്യിലുണ്ടെന്നും വസന്ത പറഞ്ഞു.

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

English summary
neyyattinkara suicide case: police taken vasantha into custody says law and order issue in the area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X