കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനുവേണ്ടി കുഴിവെട്ടിയ കൈകള്‍ തളര്‍ന്നു; തളര്‍ന്നു വീണ രഞ്‌ജിത്ത്‌ ആശുപത്രിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ പൊള്ളലേറ്റ്‌ മരിച്ച സംഭവത്തില്‍ മാതാവിന്റെ സംസ്‌കാരത്തിന്‌ ശേഷം തളര്‍ന്നിരുന്ന രാജന്റെ ഇളയ മകന്‍ രഞ്‌ജിത്ത്‌ തളര്‍ന്ന്‌ വീണതിനെ തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നെഞ്ചു വേദനയുണ്ടെന്ന്‌ പറഞ്ഞ ശേഷം ബോധക്ഷയമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. ആഹാരം കഴിക്കാത്തതിന്റെ പ്രശ്‌നമാകാം ബോധക്ഷയത്തിന്‌ കാരണമെന്ന്‌ ഡോക്ടര്‍മാരും പറഞ്ഞു. രഞ്‌ജിത്ത്‌ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്‌.

28ാം തീയതി വൈകിട്ടോടെ മരണമടഞ്ഞ അമ്മ അമ്പിളിയുടെ മൃതദേഹം പോസ്‌റ്റ്‌മാര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം ഇന്നലെ വൈകിട്ടോടെയാണ്‌ സംസ്‌കരിച്ചത്‌. ഭാര്‍ത്താവ്‌ രാജന്‍ 28ന്‌ പുലര്‍ച്ചെ തന്നെ മരിച്ചിരുന്നു. അച്ഛന്‍ രാജന്‍ മരിച്ചതിനെ തുടര്‍ന്ന്‌ സംസ്‌കരിക്കാന്‍ ഇളയ മകന്‍ രഞ്‌ജിത്ത്‌ സ്വയം കുഴിവെട്ടുന്ന രഞ്‌ജിത്തിനെ പൊലീസ്‌ തടയുന്നതും, നിങ്ങളാണ്‌ എന്റെ അച്ഛനെ കൊന്നത്‌ എന്ന്‌ കരഞ്ഞുകൊണ്ട്‌ പൊലീസിനു നേരെ കൈ ഉയര്‍ത്തുന്ന രഞ്‌ജിത്തിന്റെ ദൃശ്യങ്ങള്‍ കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.

neyyattinkara

തര്‍ക്ക ഭൂമിയില്‍ പൊലീസ്‌ ഒഴിപ്പിക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ്‌ രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്‌. ആകെയുള്ള മൂന്ന്‌ സെന്റ്‌ ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ സമനില തെറ്റിപ്പോയെന്നും ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ ലൈറ്റര്‍ തട്ടിപ്പറിച്ചപ്പോള്‍ തീ പടരുകയായിരുന്നെന്നും രാജന്‍ തന്റെ മരണമൊഴിയില്‍ പറയുന്നു. ഗുരുതരമായ പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ്‌ ഉയരുന്നത്‌. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ്‌ ബഹറ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. സംസ്ഥാനത്തെ നൊമ്പരത്തിലാഴ്‌ത്തിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മിഷനും വിശദമായ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി.
അനാഥരായ കുട്ടികള്‍ക്ക്‌ വീട്‌ വെച്ച്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുട്ടികള്‍ക്ക്‌ വീട്‌ വെച്ച്‌ നല്‍കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസും. കുട്ടികളുടെ പഠനച്ചിലവുകള്‍ ഏറ്റെടുക്കുമെന്ന്‌ ഡിവൈഎഫ്‌ഐയും അറിയിച്ചു.

Recommended Video

cmsvideo
സമനില തെറ്റിയാണ് നിന്നത്, ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിച്ചില്ല

English summary
neyyatinkara suicide parents elder son renjith hospitalized after mother ambily funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X