കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര ആത്മഹത്യ; മൃതദേഹം തടഞ്ഞുവെച്ച്‌ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത്‌ പൊലീസ്‌. അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച്‌ പ്രതിഷേധിച്ചതിനാണ്‌ കേസ്‌. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ആത്മഹത്യ ചെയ്‌ത രാജനെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

അമ്പിളിയുടെ മൃതദേഹവുമായി ചൊവ്വാഴ്‌ച്ച പൊലീസ്‌ വീട്ടിലേക്ക്‌ വരുമ്പോഴാണ്‌ പ്രതിഷേധമുണ്ടായത്‌. വൈകിട്ട്‌ 5 മണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ആംബുലന്‍സില്‍ മൃതദേഹം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചപ്പോഴാണ്‌ വീടിന്‌ സമീപത്തുള്ള റോഡില്‍വെച്ച്‌ കുട്ടികളും നാട്ടുകാരും ചേര്‍ന്ന്‌ ആംബുലന്‍സ്‌ തടഞ്ഞത്‌. ഭൂമിയുമായി ബന്ധപ്പെട്ട്‌ കേസ്‌ നല്‍കിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം, കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണം. ഇതേ ഭൂമിയില്‍ കുട്ടികള്‍ക്ക്‌ വീട്‌ നല്‍കണം എന്നിവയായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യങ്ങള്‍.

protest

നെയ്യാറ്റിന്‍കര ഡിവൈഎസിപിയും തഹസില്‍ദാരും അടക്കമെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കലക്ടര്‍ നേരിട്ടെത്തി ഉറപ്പ്‌ നല്‍കണമെന്ന്‌ സമരക്കാര്‍ നിലപാടെടുത്തു. രണ്ടര മണിക്കൂറിന്‌ ശേഷം കലക്ടര്‍ എത്തി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ പ്രതിഷേധം അവസാനിച്ചത്‌. കേസില്‍ നിന്ന്‌ പിന്‍മാറുന്നുവെന്ന്‌ പരാതിക്കാരി വസന്ത നേരത്തെ വ്യക്തമാക്കിയെങ്കിലും ഭൂമി വിട്ട്‌ നല്‍ാകാനാകില്ലെന്ന നിലപാടുമായി പിന്നീട്‌ രംഗത്തെത്തി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത്‌ പൊലീസ്‌ വസന്തയെ സ്ഥലത്ത്‌ നിന്ന്‌ മാറ്റി. തുടര്‍ന്നാണ്‌ അമ്പിളിയുടെ മൃതദേഹം സംസ്‌കരിച്ചത്‌.

Recommended Video

cmsvideo
സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ ഇതത്ര എളുപ്പമല്ല ഏമാന്മാരെ

തര്‍ക്ക ഭൂമി ഒഴിപ്പിക്കാന്‍ പൊലീസ്‌ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ്‌ രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പിന്നീട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യാ ഭീഷണിയായിരുന്നു ലക്ഷ്യമെന്നും പൊലീസ്‌ ഇടപെടലാണ്‌ അപകടത്തിലേക്ക്‌ നയിച്ചതെന്നും രാജന്‍ മരിക്കുന്നതിന്‌ മുന്‍പ്‌ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

English summary
Neyyattinkara suicide; police filed case against protester's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X