കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ സമയത്ത്‌ സമനില തെറ്റിയാണ്‌ നിന്നത്‌'; 'ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിച്ചില്ല'; രാജന്റെ മരണ മൊഴി

Google Oneindia Malayalam News

തിരുവനന്തപുരം: തര്‍ക്ക ഭൂമി ഒഴിപ്പിക്കാന്‍ പൊലീസ്‌ എത്തിയതിനെ തുടര്‍ന്ന്‌ ആത്മഹത്യചെയ്‌ത ദമ്പതികളുടെ മരണം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്‌. ആത്മഹത്യക്ക്‌ കാരണമായ പൊലീസ്‌ ഇടപെടലിനെതിരെ വലിയ വിമര്‍ശനമാണ്‌ സംസ്ഥാനത്തെങ്ങും ഉയരുന്നത്‌. മരണത്തിന്‌ മുന്‍പ്‌ രാജന്‍ നല്‍കിയ മൊഴിയും പൊലീസീനെതിരെ വിരല്‍ ചൂണ്ടുകയാണ്‌.പൊലീസ്‌ ഇടപെടലാണ്‌ തന്നെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിനാക്കിയതെന്ന്‌ രാജന്‍ മരണത്തിന്‌ മുന്‍പ്‌നല്‍കിയമൊഴിയില്‍ പറയുന്നു.

രാജന്റെ കുടുംബം

രാജന്റെ കുടുംബം


നെയ്യാറ്റിന്‍കര വെണ്‍പകലിനു സമീപമുള്ള പൊങ്ങില്‍ ലക്ഷം വീട്‌ കോളനിയിലാണ്‌ രാജനും കുടുബവും താമസിച്ചിരുന്നത്‌. ഭാര്യ അമ്പിളിയും രണ്ട്‌ മക്കളും അടങ്ങുന്നതാണ്‌ കുടുംബം. രാജനും കുടുംബവും ഷെഡ്‌ കെട്ടി താമസിച്ചിരുന്ന ആകെയുള്ള മൂന്ന്‌ സെന്റ്‌ സ്ഥലമാണ്‌ തര്‍ക്ക ഭൂമിയായതും കോടതി വിധിയെ തുടര്‍ന്ന്‌ പൊലീസ്‌ ഇടപെട്ട്‌ ഒഴിപ്പിക്കാന്‍ നടപടിയെടുത്തതും. പൊലീസ്‌ നടപടിക്കിടെയാണ്‌ രാജനും ഭാര്യയും തീ കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ആശാരിപ്പണിയെടുത്താണ്‌ രാജന്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌.

പുരയിടം തര്‍ക്കഭൂമിയില്‍

പുരയിടം തര്‍ക്കഭൂമിയില്‍


രാജന്‍ താമസിക്കുന്ന പുരയിടം തര്‍ക്ക ഭൂമിയാണെന്നു കാട്ടി സമീപവാസിയായ വസന്ത എന്ന സ്‌ത്രീ നെയ്യാറ്റിന്‍കര മുന്‍സിഫ്‌ കോടതിയില്‍ ഹര്‍ജി നല്‍കി. പാട്ട രേഖയും ഹാജരാക്കി. തുടര്‍ന്ന്‌ രാജനോടും കുടുംബത്തോടും വസ്‌്‌തു ഒഴിയാന്‍ കോടതി ഉത്തരവിട്ടു. രണ്ട്‌ മാസം മുന്‍പ്‌ കോടതിയില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ അധികൃതരെത്തിയെങ്കിലും രാജന്‍ വിസമ്മതിച്ചു. പിന്നീട്‌ കോടതി ഒരു അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സഹായത്തോടെ വീട്‌ ഒഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസും കോടതി അധികൃതരും രാജനേയും കുടുംബത്തേയും ഒവിപ്പിക്കാനായെത്തിയത്‌.

രാജന്റെ മരണ മൊഴി

രാജന്റെ മരണ മൊഴി


ആ സമയത്ത്‌ സമനില തെറ്റിയാണ്‌ നിന്നത്‌. ഒരു പൊലീസുകാരനും ഒരു വനിത പൊലീസും കോടതി കമ്മിഷനുമായിട്ടാണ്‌ വന്നത്‌.ചോറ്‌ കോരി വെച്ചിരുന്നു. കഴിക്കാന്‍ പോലും സമ്മതിച്ചില്ല. എടുക്കേണ്ട സാധനങ്ങള്‍ എല്ലാം എടുത്ത്‌ പെട്ടന്ന്‌ ഇറങ്ങെടാന്നു പൊലീസുകാരന്‍ ക്രൂരമായി പറഞ്ഞു. എനിക്കും മക്കള്‍ക്കും മാനസിക രോഗിയായ എന്റെ ഭാര്യക്കും തല ചായ്‌ക്കാന്‍ ഒരു ഇടമില്ലെന്ന ചിന്ത മാനസിക നിലയെ ആകെ തകര്‍ത്തു. അവളേയും ചേര്‍ത്ത്‌ പെട്രോള്‍ ഒഴിച്ചു. ഇവര്‍ അത്‌ കണ്ടു പിന്‍മാറും എന്നാണ്‌ വിചാരിച്ചത്‌. എന്നാല്‍ പൊലീസുകാരന്‍ ഓടി വന്ന്‌ സിഗരറ്റ്‌ ലാമ്പ്‌ തട്ടിത്തെറിപ്പിച്ചതാണ്‌ തീ കത്താന്‍ കാരണമായതെന്നും രാജന്‍ തന്റെ മരണ മൊഴിയില്‍ പറയുന്നു.

നൊമ്പരമായി രാജനിലെ നന്‍മ

നൊമ്പരമായി രാജനിലെ നന്‍മ


ഇന്നലെ ഗുരുതരമായി പൊള്ളലേറ്റ്‌ മരിച്ച രാജന്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത്‌ 2 വര്‍ഷം മുന്‍പാണ്‌. ആഴ്‌ച്ചയില്‍ രണ്ടു ദിവസം വീതമായിരുന്നു വിതരണം. ലോക്‌ഡൗണ്‍ കാലത്ത്‌ ആഴ്‌ച്ചയില്‍ എല്ലാ ദിവസവും ഭക്ഷണ പൊതി വിതരണം ചെയ്യുമായിരുന്നു. ആശാരിപ്പണിയില്‍ നിന്ന്‌ ലഭിക്കുന്ന വരമാനത്തില്‍ നിന്നും മിച്ചം പിടിച്ചാണ്‌ രാജന്‍ ഭക്ഷണം വിതരണം നടത്തിയിരുന്നത്‌. ഇപ്പോള്‍ ആഴ്‌ച്ചയില്‍ 5 ദിവസവും രാജന്‍ ഭക്ഷണ വിതരണം നടത്തുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

രക്ഷിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ പൊലീസ്‌.

രക്ഷിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ പൊലീസ്‌.

ആത്മഹത്യാ ശ്രമം തടയാനാണ്‌ പൊലീസ്‌ ശ്രമിച്ചതെന്നാണ്‌ പൊലീസ്‌ വാദം. ലൈറ്റര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച പൊലീസുകാരനും ചികിത്സയിലാണ്‌. പൊലീസിനു വീഴ്‌ച്ചയുള്ളതായി കരുതുന്നില്ല. എന്നിരുന്നാലും മരണ മൊഴി പരിശോധിക്കുമെന്ന്‌ നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അറിയിച്ചു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച്ച ഉണ്ടായോ എന്ന്‌ അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്‌. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്‌ ചുമതല.

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

English summary
Neyyattinkara suicide; Rajan last words explain police cruelty in the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X