കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര ആത്മഹത്യ; സര്‍ക്കാര്‍ വാഗ്‌ദാനം സ്വീകരിക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത വീടും സ്ഥലവും സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടേയും കുട്ടികള്‍. തങ്ങള്‍ക്ക്‌ തര്‍ക്ക ഭൂമിയില്‍ തന്നെ വീട്‌ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രണ്ട്‌ കുട്ടികളുടേയും സംരക്ഷണം ഏറ്റെടുക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആണ്‌ അറിയിച്ചത്‌. വിഷയം വിവാദമായതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.

കുട്ടികള്‍ക്ക്‌ വീട്‌ വെച്ച്‌ നല്‍കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസും പഠനച്ചിലവ്‌ ഡിവൈഎഫ്‌ഐയും ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കുട്ടികളുടെ പുനരധിവാസത്തിന്‌ ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും , കുട്ടികളുടെ പഠന കാര്യങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

proposal

കോടതി ഉത്തരവിനെ തുടര്‍ന്ന്‌ തര്‍ക്കഭൂമി ഒഴിപ്പിക്കാന്‍ പൊലീസ്‌ എത്തിയപ്പോഴാണ്‌ രാജനും ഭാര്യയും തീ കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. തുടര്‍ന്ന്‌ ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യ അമ്പിളിയേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജന്‍ ഇന്നലെ പുലര്‍ച്ചയും ഭാര്യ അമ്പിളി ഇന്നലെ വൈകിട്ടുമാണ്‌ മരിച്ചത്‌.
ആത്മഹത്യാ ശ്രമം ഒഴിപ്പിക്കല്‍ നടപടിയെ ചെറുക്കാന്‍ മാത്രമായിരുന്നെന്നും ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല പൊലീസിന്റെ ഇടപെടലാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നും രാജന്‍ മരിക്കുന്നതിന്‌ മുന്‍പ്‌ മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്ന്‌ പിഴവുണ്ടായോ എന്നന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്‌ അന്വേഷണ ചുമതല. ദമ്പതികളുടെ ആത്മഹത്യയിലേക്ക്‌ നയിച്ച പൊലീസ്‌ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ സംസ്ഥാനത്ത്‌ നിന്നും ഉയരുന്നത്‌. രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തര്‍ക്ക ഭൂമിയില്‍ കുഴിയെടുത്ത രാജന്റെ ഇളയമകനെ പൊലീസ്‌ തടയാന്‍ ശ്രമിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴി തെളിച്ചിരുന്നു. അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ട്‌ നല്‍കും.

Recommended Video

cmsvideo
അമ്മ പോയി .. ഈ കുട്ടികൾ അനാഥർ..എരിഞ്ഞുതീർന്നു ആ പാവങ്ങൾ

English summary
neyyatinkara suicide; the children accept government proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X