കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമങ്ങാട് ആർഡിഒ ഓഫീസ് രൂപീകരണവുമായി ബന്ധപെട്ടത് വ്യാജ പ്രചരണമെന്ന് കെ ആൻസലൻ എംഎൽഎ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പുതുതായി പ്രഖ്യാപിച്ച നെടുമങ്ങാട് ആർ.ഡി.ഒ ഓഫീസിന്റെ അധികാര പരിധിയിൽ നെയ്യാറ്റിൻകര താലൂക്കിനെ കൊണ്ട് വന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് കെ.ആൻസലൻ എം.എൽ.എ വ്യക്തമാക്കി.

സാധാരണക്കാരായ നിരവധി ആളുകൾ തങ്ങളുടെ പരാതികളുമായി ദൈനംദിനം കുടപ്പനക്കുന്നുള്ള കളക്ടറേറ്റിൽ എത്തുന്നുണ്ട് . തുടർന്നും കളക്ടർ ഓഫീസുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ കുടപ്പനക്കുന്ന് ഓഫീസിൽ തന്നെയാണ് പരിഹരിക്കപ്പെടുന്നത് . ആർ.ഡി.ഒ ഓഫീസാണ് നെടുമങ്ങാട് തുടങ്ങുന്നത് . കളക്ടറേറ്റ് തുടർന്നും കുടപ്പനക്കുന്നിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .

thiruvanadhapuram

ആർ.ഡി.ഒ ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന പ്രധാന വിഷയങ്ങൾ അസ്വാഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് തയാറാക്കുക , വിവാഹിതരായ സ്ത്രീകൾ വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ മരിക്കുന്ന കേസുകളിലെ ഇൻക്വസ്റ്റ്, റിസീവർ വഴിയുള്ള ഭൂമി ഏറ്റെടുക്കൽ , യഥാസമയം ജനന മരണ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്ത കേസുകൾ , വസ്തുവിന്റെ ന്യായവില നിർണയിക്കുന്നതിനുള്ള അധികാരം , പൊതു വഴി തർക്കം , കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നൽകുന്ന അപ്പീലിലും തീർപ്പുണ്ടാകാത്ത കേസുകൾ, ഗുണ്ടാ ആക്ടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ , വയൽ നികത്തൽ ഉൾപ്പെടെയുള്ള ഭൂ മാഫിയയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ആർ.ഡി.ഒ ഓഫീസിന്റെ പരിധിയിൽ വരുന്നത് .

സാധാരണക്കാർക്ക് അപൂർവമായി മാത്രമേആർ.ഡി.ഒ ഓഫീസുമായി ബന്ധപെടെണ്ടി വരുകയുള്ളൂ. 2017 ലെ ബജറ്റിൽ നെടുമങ്ങാട് ആർ.ഡി.ഒ ഓഫീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നു .

English summary
neyyattinkara thaluk comes under nedumagad rdo office people got troubled due to the change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X