കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ആക്രമണം; റിമാൻഡിലായ എൻജിഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ, ഇനിയും പിടികൂടാനുള്ളത് ഏഴ് പേരെ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തൊഴിലാളി പമിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ബാങ്ക് ആക്രമിച്ച എൻജിഒ യൂണിയൻ നേതാക്കളെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം റിമാൻഡിലായ അശോകന്‍ , ഹരിലാല്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

<strong>ഇന്ത്യയുടെ സാസമ്പത്തിക നില താളം തെറ്റി... സർക്കാറിന്റെ പിടിപ്പുകേട്, രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി</strong>ഇന്ത്യയുടെ സാസമ്പത്തിക നില താളം തെറ്റി... സർക്കാറിന്റെ പിടിപ്പുകേട്, രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി

അശോകനെ ട്രഷറി വകുപ്പും ഹരിലാലിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇനിയും ഏഴ് പേരെ പിടികൂടാനുണ്ട്. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത് നേതാക്കളുമായ പ്രതികളാണ് പ്രതികൂടാൻ ബാക്കിയുള്ളത്.

SBI

തില്‍ അഞ്ച് പേരുടെ മൊബൈലുകള്‍ സ്വിച്ചഡ് ഓഫാണ്. രണ്ട് പേരുടെ മൊബൈല്‍ ലൊക്കേഷന്‍ ചില സമയങ്ങളില്‍ തിരുവനന്തപുരം നഗരമധ്യത്തിലെ വഴുതക്കാടെന്ന് കണ്ടെത്തി. എന്നാല്‍ വീട്ടിലോ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലോ എത്തിയിട്ടുമില്ല. മറ്റ് ദൂരസ്ഥലങ്ങളിലേക്ക് മാറിയതായി തെളിവില്ല. പാർട്ടി കേന്ദ്രങ്ങളിൽ ഒളിവിലായിരിക്കുമെന്നാണ് സൂചന. കീഴടങ്ങാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതികളെ ജോലിക്ക് കയറ്റരുതെന്ന് കാണിച്ച് വകുപ്പ് മേധാവികൾക്ക് കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

English summary
NGO leaders susupended for SBI bank attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X