കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശ ചുവപ്പില്‍ എന്‍ജിഒ സംസ്ഥാന സമ്മേളനം സമൂഹത്തെ വികസിപ്പിക്കുന്നത് വര്‍ഗ്ഗ സമരങ്ങളെന്ന് എളമരം കരിം

  • By Desk
Google Oneindia Malayalam News

അടിമാലി :ആവേശം തെല്ലും ചോരാതെയാണ് 55-ാംമത് എന്‍ജിഒ സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസവും പിന്നിട്ടത്.മുഖ്യ മന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്ത പ്രതിനിധി സമ്മേളനത്തിന്റെ തുടര്‍ച്ചയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ സെക്ഷന്‍.തുടര്‍ന്ന് ട്രേഡ് യൂണിയന്‍ പ്രഭാഷണം നടന്നു.സമൂഹത്തെ വികസിപ്പിക്കുന്നത് വര്‍ഗ്ഗ സമരങ്ങളാണെന്ന് പ്രഭാഷണത്തില്‍ പങ്കെടുത്ത സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം പറഞ്ഞു.

ഉത്പാദനമേഖലയില്‍ ഉണ്ടാകുന്ന സമ്പത്ത് ഒരുമേഖലയില്‍ കേന്ദ്രീകരിക്കുന്നത് തടയുന്നത് വര്‍ഗ്ഗ സമരമാണ്.തൊഴിലാളി വര്‍ഗ്ഗം അവരുടെ കൂലിയില്‍ വര്‍ധനവ് നേടുമ്പോള്‍ അവര്‍ സൃഷ്ടിച്ച സമ്പത്തിന്റെ ഒരുഭാഗം അവര്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.വര്‍ഗ്ഗ സമരം ദുര്‍ബലമായാല്‍ സമ്പത്ത് മുഴുവന്‍ മറുഭാഗത്തേക്ക് പോകുമെന്നും സമ്പത്തിന്റെ പുനര്‍വിതരണമാണ് വര്‍ഗ്ഗസമരങ്ങളിലൂടെ നടക്കുന്നതെന്നും എളമരം കരിം വ്യക്തമാക്കി.ജനങ്ങളുടെ ജീവിത അവസ്ഥയെ വികസിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥനങ്ങളെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

 ngo conference

ട്രേഡ് യൂണിയന്‍ പ്രഭാഷണത്തിനു ശേഷം സമ്മേളന നഗരിയില്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൊതു ചര്‍ച്ച നടന്നു.ട്രേഡ് യൂണിയന്‍ പ്രഭാഷണത്തില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍,ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി വിവിധ യൂണിയന്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മേളനത്തിന്റെ അവസാന ദിവസമായ മെയ് ഒന്നിന് പ്രതിനിധി സമ്മേളനത്തിന് ശേഷം അഴിമതി വിമുക്തവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍സര്‍വ്വീസ് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

ഇടുക്കി എം പി അഡ്വ.ജോയ്സ് ജോര്‍ജ്ജ് വിഷയാവതരണം നടത്തും.ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും പ്രഭാഷണത്തിലും ധനമന്ത്രി ടിഎം തോമസ് ഐസക്ക് പങ്കെടുക്കും.പതിനാല് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് എന്‍ജിഒ സംസ്ഥാന സമ്മേളനത്തിന് ഹൈറേഞ്ച് ആതിഥ്യമരുളുന്നത്.പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അടിസ്ഥാനപ്പെടുത്തി പുരോഗമിക്കുന്ന സമ്മേളനത്തില്‍ 235 വനിതകള്‍ ഉള്‍പ്പെടെ 863 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

English summary
ngo state conference in idukki ,after 14 years idukki hosting ngo confrence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X