• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്വേഷണ മികവ്: കൊടി സുനിയെയും സ്വപ്‌നയെയും പൂട്ടിയ ഷൗക്കത്ത് അലിയെ തേടി കേന്ദ്രത്തിന്റെ പുരസ്‌കാരം

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം എന്‍ഐഎ അഡി എസ്പി എപി ഷൗക്കത്ത് അലിക്ക് ലഭിച്ചു. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷണ തലവന്‍ ഡിവൈഎസ്പി രാധാകൃഷ്ണപ്പിള്ളയുമടക്കം ഒമ്പത് മലയാളികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റെടുക്കുന്ന ചുമതല ഭംഗിയായി നിര്‍വഹിച്ച് ഫയല്‍ തിരിച്ചേല്‍പ്പിക്കുന്ന ഓഫീസര്‍ ഷൗക്കത്തലിയുടെ മികവ് കേരളം നേരത്തെ കണ്ടതാണ്. അര്‍ഹതയ്ക്കുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചെന്നാണ് ജനങ്ങളുടെ പ്രതികരണം.

മുട്ടുമടക്കാത്ത ഓഫീസര്‍

മുട്ടുമടക്കാത്ത ഓഫീസര്‍

ടിപി വധക്കേസില്‍ സിപിഎം നേതാക്കളെ വിറപ്പിച്ച, ആരുടെ മുന്നിലും മുട്ടുമടക്കാത്ത ഓഫീസര്‍ കൂടിയാണ് ഷൗക്കത്ത് അലി. സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹമാണ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, റമീസ് ഉള്‍പ്പെടെയുള്ള വലയിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ ചുമതലപ്പെട്ടിരിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ എസ്പി ഷൗക്കത്തലി ദൗത്യം ഏറ്റെടുത്തതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ആശങ്ക പരന്നിരുന്നു.

ടിപി വധകേസ്

ടിപി വധകേസ്

ടിപി വധക്കേസുമായി ബന്ധപ്പെട്ട് മുടക്കോഴി മലയില്‍ രാത്രി ഓപറേഷന് ധൈര്യപ്പെട്ട ഓഫീസറാണ് ഷൗക്കത്ത് അലി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടുംക്രിമിനല്‍ കൊടി സുനി അടക്കമുള്ളവരെ രാഷ്ട്രീയ എതിര്‍പ്പ് മറിടന്ന് അകത്താക്കിയ ചരിത്രമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി.

 മുടക്കോഴി മല

മുടക്കോഴി മല

പകല്‍ പോലും എല്ലാവരും പോകാന്‍ മടിക്കുന്ന മുടക്കോഴി മലയില്‍ നിന്നായിരുന്നു കൊടി സുനിയെയും സംഘത്തെയും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവിടെ സുഖവാസത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പൊക്കി അകത്താക്കുകയായിരുന്നു ഷൗക്കത്ത് അലിയുടെ നേതൃത്വത്തില്‍ രഹസ്യ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഓഫീസര്‍

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഓഫീസര്‍

യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പിലും വഴങ്ങാത്ത ഓഫീസറാണ് ഷൗക്കത്തലി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയിലാണ് ഷൗക്കത്തലി എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. ഇദ്ദേഹം ഏറ്റെടുത്ത കേസുകളില്‍ പ്രതികള്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് സേനയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 ഒന്നാം റാങ്കോടെ പൊലീസില്‍

ഒന്നാം റാങ്കോടെ പൊലീസില്‍

1995ല്‍ ഒന്നാം റാങ്കോടെയാണ് ഷൗക്കത്ത് അലി കേരള പൊലീസില്‍ എത്തുന്നത്. തലശേരി ഡിവൈഎസ്പി അയിരിക്കുന്ന സമയത്ത് 21014ലാണ് അദ്ദേഹം ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയില്‍ എത്തുന്നത്. ഐസിസ്, കനകമല കേസ്, തമിഴ്‌നാട്ടിലെ തീവ്രവാദ കേസുകള്‍ എന്നിങ്ങനെ നിരവധി കേസുകളുടെ അന്വേഷണം ഷൗക്കത്തലിക്ക് ആയിരുന്നു. 150 ഓളം പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണത്തിലും ഷൗക്കത്ത് അലിയുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; 880 പേര്‍ക്ക് രോഗമുക്തി, 1068 കേസുകളും സമ്പര്‍ക്കം വഴി

ഒരു ഫണ്ടിംഗുമില്ല,പലരോടും പലിശക്ക് പണം വാങ്ങിയാണ് പാമ്പ്പിടിച്ച് ജീവിക്കുന്നത്;വാവയ്ക്ക് പറയാനുള്ളത്

ഓണ്‍ലൈനിൽ ഫോട്ടോ കാണിക്കും, ഇഷ്ടപ്പെട്ടാൽ സ്ഥലത്തെത്തിക്കും; പെണ്‍വാണിഭം നടത്തിയ 10 പേർ അറസ്റ്റിൽ

English summary
NIA ASP Shoukathali has been Selected for the Home Ministry's Investigation Excellence Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X