കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തി എന്നാണ് കേസ്. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രി കൂടിയായ വി മുരളീധരന്‍ ഒരുഘട്ടത്തിലും ഇത് സമ്മതിച്ചിരുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജിലല്ല സ്വര്‍ണക്കടത്തിയത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

സ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യുംസ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യും

എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്, സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ തന്നെ ആണെന്നാണ്. 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇത്തരത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിനെ കുറിച്ച് എട്ട് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍...

ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന്

ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന്

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം എത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ അല്ലെന്നാണ് ആദ്യം മുതലേ വി മുരളീധരന്‍ പറയുന്നത്. ഔദ്യോഗികമായി അയക്കുന്ന ബാഗേജുകളെ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയാന്‍ ആകൂ എന്നായിരുന്നു വിദേശകാര്യ സഹമന്ത്രിയുടെ വാദം.

ആദ്യം എന്‍ഐഎ പറഞ്ഞു

ആദ്യം എന്‍ഐഎ പറഞ്ഞു

എന്നാല്‍ കേസ് ഏറ്റെടുത്ത എന്‍ഐഎ ആദ്യം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ തന്നെ ഇത് ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും ഇത് തന്നെ പറഞ്ഞു. കാമഫ്‌ലോഗ്ഡ് ഇന്‍, കാമഫ്‌ലോഗ്ഡ് ആസ് എന്നീ ഇംഗ്ലീഷ് പ്രയോഗങ്ങളെ കുറിച്ചും പിന്നീട് വലിയ തര്‍ക്കം നടന്നിരുന്നു.

പിന്‍മാറാതെ മുരളി

പിന്‍മാറാതെ മുരളി

ഇതൊക്കെയായിട്ടും തന്റെ നിലപാടില്‍ നിന്ന് വി മുരളീധരന്‍ പിന്‍മാറിയില്ല. ഇതിനിടെ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞതും ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയായിരുന്നു. എന്നിട്ടും വി മുരളീധരന്‍ പിന്‍മാറിയില്ല.

ഇപ്പോഴിതാ കോടതിയും

ഇപ്പോഴിതാ കോടതിയും

ഇപ്പോള്‍ എന്‍ഐഎ കോടതിയും പറയുന്നു, സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലാണെന്ന്. എന്‍ഐഎ യുഎപിഎ ചുമത്തിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

എട്ടിടടത്ത്...

എട്ടിടടത്ത്...

ഏതെങ്കിലും ഒന്നോ രണ്ടോ ഇടത്ത് വെറുതേ പരാമര്‍ശിച്ച് പോയതല്ല ഡിപ്ലോമാറ്റിക് ബാഗേജ് എന്നത്. എട്ട് സ്ഥലങ്ങളില്‍ ആണ് സ്വര്‍ണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആയിരുന്നു എന്ന് കോടതി വിധിയില്‍ പറയുന്നത്. വിധിയുടെ രണ്ട്, നാല്, ഏഴ്, 14, 15, 17, 19, 20 പാരഗ്രാഫുകളിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് കൃത്യമായി പറയുന്നത്.

ഇനി തിരുത്തുമോ

ഇനി തിരുത്തുമോ

എന്‍ഐഎയും അദ്ദേഹം തന്നെ അംഗമായ കേന്ദ്ര സര്‍ക്കാരും പറഞ്ഞിട്ട് തിരുത്താന്‍ തയ്യാറാകാത്ത ആളാണ് വി മുരളീധരന്‍. ഇപ്പോള്‍ കോടതി വിധിയില്‍ തന്നെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയുമ്പോള്‍, മുന്‍നിലപാട് അദ്ദേഹം തിരുത്തുമോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

Recommended Video

cmsvideo
'കൊവിഡ് കിറ്റ് ഫണ്ടിൽ' മുരളീധരനെ പൊരിച്ച് ശശി തരൂർ | Oneindia Malayalam
മുരളിയുടെ മൊഴിയെടുക്കുമോ

മുരളിയുടെ മൊഴിയെടുക്കുമോ

നയതന്ത്ര ബാഗേജിലൂടെ ആയിരുന്നു സ്വര്‍ണം കടത്തിയത് എങ്കില്‍ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്നാണ് മുരളീധരന്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദം. സ്വര്‍ണം പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നല്ലെന്ന് പറയണമെന്ന് ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ തന്നോട് ഉപദേശിച്ചുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ വി മുരളീധരന്റെ മൊഴി അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തേണ്ടതല്ലേ എന്നും ചര്‍ച്ചകളുണ്ടായിരുന്നു.

English summary
NIA Court bail verdict mentions Gold Smuggling in Diplomatic Baggage, will V Muraleedharan change his stand?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X