കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയക്ക് ബാംഗ്ലൂരിലേക്ക് പോകാം, മദനിയെ കാണാം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിക്ക് ബാംഗ്ലൂരിലേക്ക് പോകാന്‍ എന്‍ഐഎ കോടതിയുടെ സമ്മതം. സൂഫിയക്ക് ബാംഗ്ലൂരില്‍ പോയി കാണാന്‍ ഇതോടെ വഴി തുറന്നിരിക്കുകയാണ്. ജൂലായ് 15 തിങ്കളാഴ്ച വൈകീട്ട് സൂഫിയ ബാംഗ്ലൂരിലേക്ക് തിരിക്കും.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുള്ള ആളാണ് സൂഫിയ മദനി. ഈ കേസില്‍ സൂഫിയ ജാമ്യത്തിലാണ്. എറണാകുളം വിട്ട് പുറത്ത് പോകരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇതാണ് ഇപ്പോള്‍ എന്‍ഐ കോടതി ഇളവ് ചെയ്തത്. സൂഫിയയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.

Madani

ചികിത്സക്കായി സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ട് ദിവസങ്ങള്‍ കടന്നുപോയെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് സെന്‍രറിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യത്തിലുള്ള സമയത്ത് മദനിക്ക് ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സൂഫിയ മദനി എറമാകുളം വിട്ട് പുറത്തുപോകുമ്പോള്‍ യാത്രയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം. എങ്ങോട്ട് പോകുന്നു, ആരെയൊക്കെ കാണും എന്ന കാര്യങ്ങളും കോടതിക്ക് മുന്നില്‍ വ്യക്തമാക്കണം.

English summary
NIA court allows Sufia Madani to visit Madnai at Banglore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X