കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു യുവതികളെ മതംമാറ്റാന്‍ സംഘടിത നീക്കം; 32 കേസുകള്‍ നിര്‍ണായകം!! എല്ലാത്തിനും പിന്നില്‍...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാല് ഭീകരവാദ കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടോ? ഇക്കാര്യം അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കേരളാ പോലീസിനോട് അവര്‍ ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ തിരക്കി. കേരളാ പോലീസ് കൊടുത്തത് 92 കേസുകളുടെ വിവരങ്ങള്‍.

അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ പ്രഥമദൃഷ്ട്യാ സംശയം തോന്നുന്ന 32 കേസുകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. ചില കേസുകളില്‍ സംശയം തോന്നിയ എന്‍ഐഎ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ബന്ധിച്ച് മതംമാറ്റം

നിര്‍ബന്ധിച്ച് മതംമാറ്റം

എന്‍ഐഎ ഇപ്പോള്‍ അന്വേഷിക്കുന്നത് നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റി എന്ന് സംശയം തോന്നുന്ന കേസുകളാണ്. മാത്രമല്ല, ഇതില്‍ ചിലതില്‍ മതംമാറിയ ഹിന്ദു യുവതികള്‍ മുസ്ലിം യുവാക്കളെ വിവാഹം ചെയ്തിട്ടുമുണ്ട്.

തര്‍ബിയത്തുല്‍ ഇസ്ലാം സഭ

തര്‍ബിയത്തുല്‍ ഇസ്ലാം സഭ

കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ എന്ന സ്ഥാപനത്തില്‍ നടന്ന മതംമാറ്റങ്ങളെ കുറിച്ചുള്ള വിവരമാണ് എന്‍ഐഎ കേരളാ പോലീസില്‍ നിന്ന് തേടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനമാണിത്.

ഹാദിയയുടെ മതംമാറ്റം

ഹാദിയയുടെ മതംമാറ്റം

ഹാദിയ കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസമാണ് എന്‍ഐഎയോട് ആവശ്യപ്പെട്ടത്. ഹാദിയ ഇസ്ലാം സ്വീകരിച്ച് മാസങ്ങള്‍ക്ക് ശേഷം വിവാഹവും നടന്നിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം

കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം

തുടര്‍ന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണ് കേസ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്.

മേല്‍നോട്ടത്തിന് ഇല്ലെന്ന് ജഡ്ജി

മേല്‍നോട്ടത്തിന് ഇല്ലെന്ന് ജഡ്ജി

മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടമില്ലാതെയാണ് എന്‍ഐഎ അന്വേഷണം.

സംഘടിത ശ്രമം നടന്നു

സംഘടിത ശ്രമം നടന്നു

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ സംഘടിത ശ്രമം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് ഹിന്ദു വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇത്രയും മതംമാറ്റം നടത്തിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

 ഹാദിയയെ എന്‍ഐഎ കണ്ടില്ല

ഹാദിയയെ എന്‍ഐഎ കണ്ടില്ല

അതേസമയം, ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ അന്വേഷണം വരുന്നത്. എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ഹാദിയയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുമില്ല.

ഹാദിയ പറഞ്ഞത്

ഹാദിയ പറഞ്ഞത്

കേസിലെ പ്രധാന വ്യക്തിയെ ചോദ്യം ചെയ്യാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഉചിതമല്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മതംമാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് നേരത്തെ കേരളാ പോലീസിനോടും ഹൈക്കോടതിയിലും ഹാദിയ വ്യക്തമാക്കിയിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതി

ബന്ധുക്കള്‍ നല്‍കിയ പരാതി

നിര്‍ബന്ധിത മതംമാറ്റം നടന്നതുമായി ബന്ധപ്പെട്ട കേസുകളാണ് കേരളാ പോലീസ് തങ്ങള്‍ക്ക് കൈമാറിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹാദിയയും ആതിരയും

ഹാദിയയും ആതിരയും

ഹാദിയ, ആതിര എന്നീ കേസുകള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഈ രണ്ടു കേസുകളിലും എന്‍ഐഎ സൈനബ എന്ന വനിതയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പ്രവര്‍ത്തകയാണ് സൈനബയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ?

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ?

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാല് ഭീകരവാദ കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. സംഘടനയെ നിരോധിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും വാര്‍ത്തകളുണ്ട്. അതേസമയം, നിരോധനം ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

English summary
NIA focus on 32 Kerala ‘conversions’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X