കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ടിന്റേത് സിപിഎമ്മിന് സമാനമായ ലെവി സിസ്റ്റം; എല്ലാം ദേശവിരുദ്ധത്തിന്, എത്തുന്നത് കോടികൾ

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗൾഫിൽ നിന്നും എത്തുന്നത് കോടികള്‍ | Oneindia Malayalam

പത്തനംതിട്ട: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗൾഫിൽ നിന്നും എത്തുന്നത് സിപിഎമ്മിന് സമാനമായ ലെവി പണമെന്ന് റിപ്പോർട്ടുകൾ. വിദേശത്തുനിന്ന് വ്യക്തികളുടെ പേരില്‍ എത്തുന്ന പണം സംഘടനയ്ക്കു കൈമാറുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രീതിയെന്ന് എൻഐഎയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിലെ പാവപ്പെട്ട യുവാക്കളെ ജോലി വാഗ്ദാനം നൽകി ഗൾഫിൽ എത്തിക്കുകയും. പിന്നീട് ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ലെവിയായി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'ഇത് കോട്ടപ്പാറയിലെ പിള്ളേര്'; സിപിഎമ്മിനെ വെല്ലുവിളിക്കുന്ന ആർഎസ്എസിന്റെ വീഡിയോ വൈറൽ, ഇത് ജനരക്ഷയോ?'ഇത് കോട്ടപ്പാറയിലെ പിള്ളേര്'; സിപിഎമ്മിനെ വെല്ലുവിളിക്കുന്ന ആർഎസ്എസിന്റെ വീഡിയോ വൈറൽ, ഇത് ജനരക്ഷയോ?

ഓൺലൈനിൽ ബുക്ക് ചെയ്താൽ കിട്ടുന്നത് ഇഷ്ടിക; പിന്നിൽ ഓൺലൈൻ കമ്പനികളല്ല, സംഭവം ഇങ്ങനെ...ഓൺലൈനിൽ ബുക്ക് ചെയ്താൽ കിട്ടുന്നത് ഇഷ്ടിക; പിന്നിൽ ഓൺലൈൻ കമ്പനികളല്ല, സംഭവം ഇങ്ങനെ...

എന്നാൽ ഗൾഫിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഇത്തരം തുകകൾ പൂർണ്ണായും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നതെന്ന് എൻഐഎയെ അധികരിച്ച് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്ര ഇടതുപക്ഷവുമായി ബന്ധം

തീവ്ര ഇടതുപക്ഷവുമായി ബന്ധം

തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. പരിസ്ഥിതി, മനുഷ്യാവകാശം, ആദിവാസി-ദലിത് ഭൂസമരം തുടങ്ങിയ വിഷയങ്ങളില്‍ സമരത്തിന്റെ മറപിടിച്ച് വിഭാഗീയത വളര്‍ത്തുകയാണ് സംഘടന ചെയ്യുന്നത്.

മതം മാറ്റം

മതം മാറ്റം

സംസ്ഥാനത്തു നടക്കുന്ന മതംമാറ്റങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ദേശീയ വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന എൻഐഎയുടെ റിപ്പോർട്ട് പുറത്ത് വരുന്നത്.

തീവ്രവാദ സംഘടന

തീവ്രവാദ സംഘടന

പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിപിഎമ്മിന്റെ ലെവി സിസ്റ്റം

സിപിഎമ്മിന്റെ ലെവി സിസ്റ്റം

ഗൾഫിൽ നിന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിനായി കൂടുതൽ ഫണ്ട് കേരളത്തിലെത്തുന്നത്. ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം തുക പാർട്ടി ഫണ്ടിലടക്കണമെന്ന സിപിഎമ്മിന്റെ ലെവി സിസ്റ്റമാണ് പോപ്പുലർ‌ ഫ്രണ്ടും പിൻതുടരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വ്യവസായികൾ

വ്യവസായികൾ

ഗള്‍ഫ് രാജ്യങ്ങളില്‍ വേരോട്ടമുള്ള സംഘടനകളില്‍നിന്നാണ് പണം എത്തുന്നത്. മതപ്രചാരണത്തിന് എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായികളില്‍നിന്ന് പണം കണ്ടെത്തുന്നതായും ആരോപണമുണ്ട്.

മതസംഘടനവഴി പോപ്പുലർ ഫ്രണ്ടിൽ

മതസംഘടനവഴി പോപ്പുലർ ഫ്രണ്ടിൽ

വ്യക്തികളുടെ പേരിലുള്ള പണം ഗൾഫ് രാജ്യങ്ങളിൽ വേരോട്ടമുള്ള മത സംഘടനകൾ വഴി പോപ്പുലർ ഫ്രണ്ടിന്റെ കൈകളിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മദനിയുമായി വർഷങ്ങൾ നീണ്ട ബന്ധം

മദനിയുമായി വർഷങ്ങൾ നീണ്ട ബന്ധം

പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയുമായി എൻഡിഎഫിനും പിന്നീടുവന്ന പോപ്പുലർ ഫ്രണ്ടിനും വർ‌ഷങ്ങളുടെ ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ടുചെയ്യുന്നുവെന്ന് മംഗളം പറയുന്നു.

അടിയന്തിര നിയമ സഹായം നൽകി

അടിയന്തിര നിയമ സഹായം നൽകി

ബെംഗളൂരു സ്ഫോടനകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് അബ്ദുൾ നാസർ മദനിയെ അറസ്റ്റ് ചെയ്തപ്പോൾ ശക്തമായ പ്രതിഷേധവുമായി പോപ്പുലർ ഫ്റണ്ട് രംഗത്ത് വന്നിരുന്നുവെന്നാണ് ഇതിന് കാരണമായി എൻഐഎ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ സംഘടന പ്രസിഡന്റ് നസിറുദ്ദീൻ എളമരം അടിയന്തിര യോഗം വിളിച്ചു ചേർത്ത് അടിയന്തിര നിയമസഹായം നൽകാൻ തിരുമാനിച്ചിരുന്നു.

ആഗോള ഭീകരതയുടെ വേരുകൾ കേരളത്തിൽ

ആഗോള ഭീകരതയുടെ വേരുകൾ കേരളത്തിൽ

ബിന്‍ ലാദന്റെയും സദ്ദാം ഹുസൈന്റെയും മരണത്തെത്തുടര്‍ന്ന് പോ്പ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് ആഗോള ഭീകരതയുടെ വേരുകള്‍ കേരളത്തിലേക്കു നീണ്ടതിനു തെളിവാണന്നാണ് റിപ്പോട്ട് പറയുന്നത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മയ്യിത്ത് നമസ്‌കാരം നടത്തിയതായി എന്‍എഐ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

യുവജന സംഘടനകളില്‍ നുഴഞ്ഞുകയറി

യുവജന സംഘടനകളില്‍ നുഴഞ്ഞുകയറി

സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളുടെ യുവജന സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഒരു രാഷ്ടീയ കക്ഷിയും തയാറായിട്ടില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്.

ജില്ലകളിൽ പ്രവർത്തനം ശക്തം

ജില്ലകളിൽ പ്രവർത്തനം ശക്തം

കേരളത്തില്‍ എല്ലാ ജില്ലയിലും സംഘടനയുടെ പ്രവര്‍ത്തനമുണ്ടെങ്കിലും കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ സജീവമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

English summary
NIA report against Popular Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X