കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഭീതിയില്‍ കേരളം...ആലപ്പുഴയില്‍ എന്‍ഐഎ റെയ്ഡ്!! രേഖകള്‍ കണ്ടെത്തി!!

വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്തേക്കും

  • By Sooraj
Google Oneindia Malayalam News

ആലപ്പുഴ: ഭീകരസംഘനയായ ഐസിസിന് കേരളത്തില്‍ കൂടുതല്‍ വേരുകളുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. ഐസിസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പല രേഖകളും എന്‍ഐഎയ്ക്കു ലഭിച്ചത്. കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് വ്യാഴാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തിയത്.

ആലപ്പുഴ സ്വദേശി

ആലപ്പുഴ സ്വദേശി

ആലപ്പുഴ സ്വദേശിയുടെ വീട്ടിലാണ് എന്‍ഐഎ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

രേഖകള്‍ ലഭിച്ചു

രേഖകള്‍ ലഭിച്ചു

റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ഡിവിഡികളും പെന്‍ ഡ്രൈവുകളും ഐസിസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തുവെന്ന് എന്‍ഐഎ അറിയിച്ചു.

റഷീദുമായി ബന്ധം

റഷീദുമായി ബന്ധം

നേരത്തേ ഐസിസില്‍ ചേര്‍ന്ന മലയാളിയായ അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ലഭിച്ചുവെന്നാണ് എന്‍ഐഎ പറയുന്നത്.

ഐസിസ് നേതാക്കളുമായി ബന്ധപ്പെട്ടു

ഐസിസ് നേതാക്കളുമായി ബന്ധപ്പെട്ടു

അഫ്ഗാനിസ്താനിലുള്ള ഐസിസ് നേതാക്കളുമായി ആലപ്പുഴ സ്വദേശി സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്തിയെന്നും വ്യക്തമായിട്ടുണ്ട്.

കോയമ്പത്തൂരിലും റെയ്ഡ്

കോയമ്പത്തൂരിലും റെയ്ഡ്

ആലപ്പുഴയിലെ റെയ്ഡ് കൂടാതെ കോയമ്പത്തൂരിലും എന്‍ഐഎ റെയ്ഡ് നടത്തി. ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

വിശദമായി ചോദ്യം ചെയ്യും

വിശദമായി ചോദ്യം ചെയ്യും

ആലപ്പുഴ സ്വദേശിയെ വ്യാഴാഴ്ച രാത്രി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് ഇനി എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്.

അറസ്റ്റിനു സാധ്യത

അറസ്റ്റിനു സാധ്യത

വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെുത്ത രേഖകള്‍ എന്‍ഐഎ പരിശോധിച്ചു വരികയാണ്.

English summary
ISIS connection: Nia raid in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X