കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കന്‍ സ്‌ഫോടനം; കാസര്‍ഗോഡും പാലക്കാടും റെയ്ഡ്, മൂന്നുപേരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പലയിടങ്ങളിലും റെയ്ഡ്. കാസര്‍ഗോഡും പാലക്കാടുമാണ് റെയ്ഡ് നടന്നത്. കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെയും പാലക്കാട് സ്വദേശിയെയും കൊച്ചിയിലേക്ക് വിളിപ്പിച്ചു. പാലക്കാട്ടെ ഒരാളെ അന്വേഷണ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

Nia

കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരുടെ ഫോണുകള്‍ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഇരുവരെയും കൊച്ചിയിലേക്ക് വിളിപ്പിച്ചു. യുവാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാവിലെയാണ് റെയ്ഡ് നടന്നത്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തുമായി പാലക്കാട് സ്വദേശിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിന് എത്തിയത്.

എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...

ക്രിസ്ത്യന്‍ പള്ളിയിലും ആഡംബര ഹോട്ടലിലുമാണ് ശ്രീലങ്കയില്‍ സ്‌ഫോടനം നടന്നത്. 300ഓളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശേഷം വന്‍ റെയ്ഡാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ഐസിസ് തീവ്രവാദികള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് വിവരം നല്‍കിയിരുന്നുവത്രെ.

English summary
Anti-terror raids in Kerala as part of probe against ISIS unit, 3 suspects being questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X