മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്; അകത്ത് കടന്നത് വാതില്‍ പൊളിച്ച്..!
കൊച്ചി: മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എന്‍ ഐ എ സംഘം മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലെത്തിയത്. വാതില്‍ തകര്‍ത്താണ് എട്ട് പേര്‍ അടങ്ങുന്ന എന്‍ ഐ എ സംഘം അകത്ത് കയറിയത്. മുരളി കണ്ണമ്പിള്ളിയുടെ മകന്റെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മകനോടൊപ്പം ഈ വീട്ടിലാണ് മുരളി കണ്ണമ്പിള്ളിയും താമസിക്കുന്നത്.
ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പ്രാഥമിക വിവരം. തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് ദീപക് റാവുമായി മുരളി കണ്ണമ്പിള്ളിക്ക് സൗഹൃദമുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം പരിശോധനയ്ക്ക് എത്തിയത് എന്നാണ് വിവരം. വാറണ്ടുമായാണ് എന്‍ ഐ എ സംഘം എത്തിയത്.

കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെങ്കിലും അഭിഭാഷകന്‍ എത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി കണ്ണമ്പിള്ളി തുടര്‍ന്നാണ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നത് എന്നാണ് വിവരം. റെയ്ഡ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. റെയ്ഡിന് ശേഷം മുരളിയെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും എന്നാണ് വിവരം.
മഹാരാഷ്ട്രയിലെ പൂനെ ഏര്‍വാഡ ജയിലിലായിരുന്ന കണ്ണമ്പിളളി അഞ്ച് വര്‍ഷം മുന്‍പാണ് ജയില്‍ മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ മുരളി കണ്ണമ്പിള്ളിയെ 2015 മേയ് 8 ന് പൂനെയിലെ ടാലേഗണ്‍ ദാബഡേ പ്രദേശത്ത് വെച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം കൂട്ടാളിയായ ഇസ്മയില്‍ ഹംസയും എടിഎസിന്റെ പിടിയിലായിരുന്നു.
നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസില്‍ 2015 ഒക്ടോബറിലാണ് എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2016 സെപ്റ്റംബറില്‍ മുരളി ജാമ്യത്തിനായി പൂനെയിലെ പ്രത്യേക കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തളളി. പിന്നീട് ബോംബൈ ഹൈക്കോടതിയെ ഇതേ ആവശ്യവുമായി സമീപിച്ചു.
2019 ഫെബ്രുവരിയില്‍ ബോംബൈ ഹൈക്കോടതി മുരളിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതോടെ ജാമ്യ നടപടികള്‍ വൈകി. സുപ്രീം കോടതി അപ്പീല്‍ തളളിയതാടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.












Click it and Unblock the Notifications