Get Updates
Get notified of breaking news, exclusive insights, and must-see stories!

റഫീല, സോണിയ, അജ്മല, ഫിറോസ് ഖാൻ... കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരുടെ ചിത്രങ്ങൾ പുറത്ത്...

സംസ്ഥാനത്ത് കാസർകോട് നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ഐസിസിൽ ചേർന്നിട്ടുള്ളത്.

തിരുവനന്തപുരം: കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 പേരുടെ ചിത്രങ്ങളും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പുറത്തുവിട്ടു. തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, ഭർത്താവ് ബെക്സൺ വിൻസന്റ്, ഇയാളുടെ സഹോദരൻ ബെസ്റ്റിൻ വിൻസന്റ്, ഭാര്യ മെറിൻ ജേക്കബ് എന്നിവർ ഉൾപ്പെടെ 21 പേരുടെ ചിത്രങ്ങളാണ് എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കാസർകോട് നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ഐസിസിൽ ചേർന്നിട്ടുള്ളത്. ഡോക്ടർ ഇജാസ്, ഭാര്യ റാഹില, ഇവരുടെ രണ്ടു വയസുള്ള കുട്ടി, ഇജാസിന്റെ സഹോദരൻ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ ബന്ധു അഷ്ഫാഖ്, ഭാര്യ ഷംസിയ തുടങ്ങിയവരുടെ ചിത്രങ്ങളും എൻഐഎ പുറത്തുവിട്ടിട്ടുണ്ട്. ദി ന്യൂസ് മിനുട്ട് പോർട്ടലാണ് ഇതുസംബന്ധിച്ച വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഐഎസിലേക്ക്...

ഐഎസിലേക്ക്...

കേരളത്തിൽ കാസർകോട് നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ഐസിസിൽ ചേർന്നിട്ടുള്ളത്. കാസർകോട് സ്വദേശികളായ ഡോക്ടർ ഇജാസ്, ഭാര്യ റാഹില, ഇവരുടെ രണ്ടു വയസുള്ള കുട്ടി, ഇജാസിന്റെ സഹോദരൻ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ ബന്ധു അഷ്ഫാഖ്, ഭാര്യ ഷംസിയ, അബ്ദുൾ റാഷിദ് അബ്ദുള്ള, ഭാര്യ ആയിഷ, ഹഫീസ്, മർവാൻ എന്നിവരാണ് ഐസിസിൽ ചേർന്നതായി എൻഐഎ സ്ഥിരീകരിച്ചിരിക്കുന്നത്.

നിമിഷ ഫാത്തിമയും...

നിമിഷ ഫാത്തിമയും...

ഇവർക്ക് പുറമേ, പാലക്കാട് സ്വദേശികളും സഹോദരന്മാരുമായ ബെക്സൻ എന്ന ഈസ, ബെസ്റ്റിൻ എന്ന യഹിയ എന്നിവരും ഐസിസിൽ ചേർന്നിട്ടുണ്ട്. ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇരുവരും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഇരുവരുടെയും ഭാര്യമാരായ നിമിഷ ഫാത്തിമയും, മെറിൻ ജേക്കബും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇവരും ഭർത്താക്കന്മാരോടൊപ്പം ഐസിസിൽ ചേർന്നിട്ടുണ്ടെന്നാണ് എൻഐഎ സ്ഥിരീകരിച്ചിരിക്കുന്നത്.

എൻഐഎ...

എൻഐഎ...

കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന 21 പേരിൽ 16 പേർക്കെതിരെ എൻഐഎ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശികളായ ഷജീർ മംഗലശേരി, സിദ്ദിഖുൽ അസ്ലം, ഹഫീസുദ്ദീൻ, റഫീല, അജ്മല എന്നിവർ മരിച്ചതായാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.

യുവാക്കൾ...

യുവാക്കൾ...

സംസ്ഥാനത്ത് നിന്ന് നിരവധി മുസ്ലീം യുവാക്കളും യുവതികളും ഐസിസിൽ ചേർന്നെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് എൻഐഎ വിശദമായി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങൾ വഴിയാണ് മിക്കവരും സിറിയയിലേക്ക് കടന്നതെന്നാണ് എൻഐഎ റിപ്പോർട്ട്. ഇവരിൽ ചിലർ കൊല്ലപ്പെട്ടതായി അടുത്തിടെ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+