ഇസ്ലാം മതത്തിലേക്കുള്ള കേരളത്തിലെ 89 പരിവർത്തനങ്ങൾ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ രഹസ്യം!
കൊച്ചി: ഹാദിയ കേസിന് പിന്നാലെയാണ് സംസ്ഥാനത്തെ മതപരിവര്‍ത്തനം വന്‍ ചര്‍ച്ചാവിഷയമായത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ലൗജിഹാദ് നിലനില്‍ക്കുവെന്ന് സംഘപരിവാര്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമോ ലൗ ജിഹാദോ ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ നിര്ബന്ധിതമതംമാറ്റമാണോ എന്ന് സംശയിക്കുന്ന 89 കേസുകളില്‍ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വന്നിട്ടില്ല. ഉള്ളടക്കം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഹാദിയ കേസിന്റെ ഭാഗമായാണ് കേരളത്തിലെ മറ്റ് മതപരിവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കിയത്.

സംസ്ഥാന പോലീസ് കൈമാറിയ 89 മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ തെരഞ്ഞെടുത്ത 31 കേസുകളിലാണ് എന്‍ഐഎ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ മതംമാറ്റങ്ങള്‍ പിന്നില്‍ ആസൂത്രണമോ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷണ വിധേയമാക്കിയത്. കാസര്‍കോഡ് നിന്നും കാണാതായ നിമിഷ ഫാത്തിമ, തമ്മനം സ്വദേശിനി മെറിന് എന്ന മറിയം എന്നവരുടേത് അടക്കമുള്ള കേസുകള്‍ എന്‍ഐഎയുടെ അന്വേണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ നിന്നുള്ളവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസെടുത്ത സംഭവങ്ങളാണ് ഇവ.
എന്‍ഐഎ അന്വേഷിച്ച മുഴുവന്‍ മതപരിവര്‍ത്തന കേസുകളും ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഹാദിയ കേസ് പരിഗണിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അത്തരമൊരു അന്വേഷണം നടക്കുന്നില്ല എന്നതാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നിലപാട് എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications