കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം മതത്തിലേക്കുള്ള കേരളത്തിലെ 89 പരിവർത്തനങ്ങൾ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ രഹസ്യം!

Google Oneindia Malayalam News

കൊച്ചി: ഹാദിയ കേസിന് പിന്നാലെയാണ് സംസ്ഥാനത്തെ മതപരിവര്‍ത്തനം വന്‍ ചര്‍ച്ചാവിഷയമായത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ലൗജിഹാദ് നിലനില്‍ക്കുവെന്ന് സംഘപരിവാര്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമോ ലൗ ജിഹാദോ ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ നിര്‍ബന്ധിതമതംമാറ്റമാണോ എന്ന് സംശയിക്കുന്ന 89 കേസുകളില്‍ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എന്നാല്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വന്നിട്ടില്ല. ഉള്ളടക്കം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഹാദിയ കേസിന്റെ ഭാഗമായാണ് കേരളത്തിലെ മറ്റ് മതപരിവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കിയത്.

muslim

സംസ്ഥാന പോലീസ് കൈമാറിയ 89 മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ തെരഞ്ഞെടുത്ത 31 കേസുകളിലാണ് എന്‍ഐഎ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ മതംമാറ്റങ്ങള്‍ പിന്നില്‍ ആസൂത്രണമോ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷണ വിധേയമാക്കിയത്. കാസര്‍കോഡ് നിന്നും കാണാതായ നിമിഷ ഫാത്തിമ, തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയം എന്നവരുടേത് അടക്കമുള്ള കേസുകള്‍ എന്‍ഐഎയുടെ അന്വേണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ നിന്നുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസെടുത്ത സംഭവങ്ങളാണ് ഇവ.

എന്‍ഐഎ അന്വേഷിച്ച മുഴുവന്‍ മതപരിവര്‍ത്തന കേസുകളും ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഹാദിയ കേസ് പരിഗണിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അത്തരമൊരു അന്വേഷണം നടക്കുന്നില്ല എന്നതാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നിലപാട് എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

English summary
NIA report about religious conversion cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X