കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലനും താഹയ്ക്കും ജാമ്യം നല്‍കിയ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെടാന്‍ എന്‍ ഐ എ; ഹൈക്കോടതിയില്‍ അപ്പീല്‍

Google Oneindia Malayalam News

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന്‍ ശുഹൈബും താഹയും ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് തടയാന്‍ എന്‍ ഐ എ ശ്രമം. ഇരുവര്‍ക്കും ജ്യാമ്യം നല്‍കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്വപ്പെട്ട് എന്‍ ഐ എ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. സെപ്തംബര്‍ 9 നാണ് അലനും താഹയ്ക്കും എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഇന്നായിരുന്നു ഇരുവരും ജയില്‍ മോചിതരാകേണ്ടിയിരുന്നത്.

നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന‍് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എന്‍ ഐ എ ഇരുവരും പുറത്തിറുങ്ങുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ജ്യാമത്തിന് സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലാണ് അന്വേഷണ ഏജന്‍സി അപ്പീല്‍ സമര്‍പ്പിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്ന് കോടതിയെ നേരത്തെ എന്‍ഐഎ അറിയിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.

 alanthahanew

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

മാവോയിസ്റ്റ് ബന്ധം ആരോപിച്ചി കഴിഞ്ഞ വർഷം നവംബർ 1നായിരുന്നു പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. മവോയിസ്റ്റ് അനുഭാവം ഉള്ളവരാണ് പ്രതികള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടത്.

അതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയുംഅതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും

English summary
NIA to ask for stay on bail order for Alan and Taha; An appeal will be filed in the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X