കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരാങ്കാവ് കേസ്; അലനും താഹയ്ക്കും എതിരായ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തു!

Google Oneindia Malayalam News

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികളായ അലൻ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. വിദ്യാർത്ഥികളുട പേരിൽ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ രേഖകൾ‌ കേരള പോലീസിൽ നിന്ന് എൻഐഎ ശേഖരിച്ചിട്ടുണ്ട്.

കൊച്ചിയിലെ എന്‍ഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പന്തീരാങ്കാവ് പോലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്‍റെയും താഹ ഫൈസലിന്‍റെയും മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധവും എന്‍ഐഎ നിരീക്ഷിക്കും. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അലനും താഹയും റിമാന്‍ഡിലാണ്. കേസില്‍ അറസ്റ്റിലായ ശേഷം ഇരുവരുടേയും വീട്ടില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലേഖകളും മറ്റും പോലീസ് കണ്ടെത്തിയിരുന്നു.

 മാവോയിസ്റ്റുകളെന്ന് ശരിവെക്കുന്ന രേഖകൾ

മാവോയിസ്റ്റുകളെന്ന് ശരിവെക്കുന്ന രേഖകൾ


ഇവരുടെ ലാപ്ടോപ്പില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും മാവോയിസ്റ്റുകളെന്ന് ശരിവെയ്ക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വയനാടിലെ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത അലനും താഹയും അറസ്റ്റിലായിരുന്നത്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു.

മാവോയിസ്റ്റുക്കളെന്ന് സിപിഎമ്മും

മാവോയിസ്റ്റുക്കളെന്ന് സിപിഎമ്മും

മാത്രമല്ല ആലനും താഹയും മാവോയിസ്റ്റുകളാണെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പോലീസ് നടപടി ശരിയാണെന്നും അവര്‍ മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദേശവിരുദ്ധ സ്വഭാവമുള്ള ലേഖനങ്ങളും മാവോയിസ്റ്റിനെ പിന്തുണയ്ക്കുന്ന ലഘുലേഖകളും കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും കേസില്‍ നിന്നും പാര്‍ട്ടി തലയൂരുകയും ചെയ്തിരുന്നു.

മുദ്രാവാക്യം സ്വയം വിളിച്ചത്

മുദ്രാവാക്യം സ്വയം വിളിച്ചത്


കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്ഐ അംഗവും താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവുമായിരുന്നുതെളിവുകൾ പോലീസ് സൃഷ്ടിച്ചതല്ല, സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തിൽ ആ രണ്ട് ചെറുപ്പക്കാരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതാണെന്നായിരുന്നു സിപിഎം വ്യക്തമാക്കിയിരുന്നത്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പോലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് ബന്ധത്തിന് തെളിവ്

മാവോയിസ്റ്റ് ബന്ധത്തിന് തെളിവ്

സിപിഎം, പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. പോലീസ് കൃത്യമായ തെളിവുകളായിരുന്നു വിദ്യാർത്ഥികൾക്കെതിരെ ശേഖരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്.

English summary
NIA will investigate Pantheerankavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X