ലഹരി മരുന്നു കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധം; എന്‍ഐഎ അന്വേഷിക്കും
ബംഗളൂരു:ലഹരി മരുന്നു കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തു കേസുമായഉള്ള ബന്ധം എന്‍ഐഎ അന്വേഷിച്ചേക്കും. ഇവരുടെ സാമ്പത്തികമായുള്ള ബന്ധമടക്കം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോയും, ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അന്വേഷിക്കുന്ന ലഹരി മരിന്നു കേസിലെ പ്രതികള്‍ക്ക് സ്വര്‍ണാഭരണ മേഖലയിലെ ആളുകളുമായി ബന്ധമുണ്ട്. ലഹരി മരുന്നു കേസില്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് കേസില പ്രതിയായ റമീസുമായി ബന്ധമുണ്ട്. ലഹരി മരുന്ന് ഇടപാടില്‍ സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചതിനെ കുറിച്ച് എന്‍സിബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കന്നട സിനിമ നടിമാരായ രാഗിണി ദ്വിവേദി. സഞ്ജന ഗല്‍റാണി എന്നിവര്‍ പ്രതിയായ ലഹറിമരുന്നു കേസില്‍ സ്വര്‍ണാഭരണ രംഗത്തെ പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു.സ്വര്‍ണാഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈഭവ് ജയിന്, ആദിത്യ അഗര്‍വാള്‍ എന്നിവരെയാണ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണം ലഹരപ്പാര്ട്ടികളുടെ മറവില്‍ വെളുപ്പിച്ചെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

Recommended Video
ലഹരിമരുന്നു സംഘങ്ങളുടെ പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടക ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.ലഹിരി മരുന്നു കേസിലെ പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും- വിദേശ ബന്ധങ്ങളും അന്വേഷണത്തിലാണ്. കള്ളപ്പണ ഇടപാടിലൂടെയാണ് വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിക്കുന്നത്,ഇതില്‍ സ്വര്‍ണക്കടത്തിനുള്ള പങ്കും അന്വേഷിച്ചു വരികയാണ് .
-
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത്












Click it and Unblock the Notifications