കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി മരുന്നു കേസിലെ പ്രതികള്‍ക്ക്‌ സ്വര്‍ണക്കടത്തുമായി ബന്ധം; എന്‍ഐഎ അന്വേഷിക്കും

Google Oneindia Malayalam News

ബംഗളൂരു:ലഹരി മരുന്നു കേസിലെ പ്രതികള്‍ക്ക്‌ സ്വര്‍ണക്കടത്തു കേസുമായഉള്ള ബന്ധം എന്‍ഐഎ അന്വേഷിച്ചേക്കും. ഇവരുടെ സാമ്പത്തികമായുള്ള ബന്ധമടക്കം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചേക്കുമെന്നാണ്‌ സൂചന. നിലവില്‍ നര്‍ക്കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യുറോയും, ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന്‌ അന്വേഷിക്കുന്ന ലഹരി മരിന്നു കേസിലെ പ്രതികള്‍ക്ക്‌ സ്വര്‍ണാഭരണ മേഖലയിലെ ആളുകളുമായി ബന്ധമുണ്ട്‌. ലഹരി മരുന്നു കേസില്‍ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ്‌ ചെയ്‌ത മുഹമ്മദ്‌ അനൂപിന്‌ സ്വര്‍ണക്കടത്ത്‌ കേസില പ്രതിയായ റമീസുമായി ബന്ധമുണ്ട്‌. ലഹരി മരുന്ന്‌ ഇടപാടില്‍ സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചതിനെ കുറിച്ച്‌ എന്‍സിബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പംജോസിനെ ഞെട്ടിച്ച് ഒരു കൊഴിഞ്ഞുപോക്ക് കൂടി; ജോസഫിലേക്കല്ല, കാപ്പന്റെ എന്‍സിപിയിലേക്ക്... ആശയക്കുഴപ്പം

കന്നട സിനിമ നടിമാരായ രാഗിണി ദ്വിവേദി. സഞ്‌ജന ഗല്‍റാണി എന്നിവര്‍ പ്രതിയായ ലഹറിമരുന്നു കേസില്‍ സ്വര്‍ണാഭരണ രംഗത്തെ പ്രമുഖരെ അറസ്റ്റ്‌ ചെയ്‌തിരുന്നു.സ്വര്‍ണാഭരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വൈഭവ്‌ ജയിന്‍, ആദിത്യ അഗര്‍വാള്‍ എന്നിവരെയാണ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണം ലഹരപ്പാര്‍ട്ടികളുടെ മറവില്‍ വെളുപ്പിച്ചെന്നാണ്‌ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

Recommended Video

cmsvideo
Bineesh Kodiyeri is my boss, Muhammed Anoop confessed to ED | Oneindia Malayalam
nia

ലഹരിമരുന്നു സംഘങ്ങളുടെ പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കര്‍ണാടക ആഭ്യന്തര സുരക്ഷാ വിഭാഗമാണ്‌ ഇത്‌ സംബന്ധിച്ച അന്വേഷണം നടത്തുന്നത്‌.ലഹിരി മരുന്നു കേസിലെ പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും- വിദേശ ബന്ധങ്ങളും അന്വേഷണത്തിലാണ്‌. കള്ളപ്പണ ഇടപാടിലൂടെയാണ്‌ വിദേശത്തു നിന്ന്‌ ലഹരി മരുന്ന്‌ എത്തിക്കുന്നത്‌,ഇതില്‍ സ്വര്‍ണക്കടത്തിനുള്ള പങ്കും അന്വേഷിച്ചു വരികയാണ്‌ .

പാലാ കൈവിടുമെന്ന് ഉറപ്പായി; ഒടുവിൽ വജ്രായുധം പുറത്തെടുത്ത് കാപ്പൻ,മുംബൈയിലേക്ക് പറന്ന് പവാറിനെ കണ്ടുപാലാ കൈവിടുമെന്ന് ഉറപ്പായി; ഒടുവിൽ വജ്രായുധം പുറത്തെടുത്ത് കാപ്പൻ,മുംബൈയിലേക്ക് പറന്ന് പവാറിനെ കണ്ടു

English summary
nia-will-investigate-the-relation-between-gold-smuggling-and-narcotic-narcotic-case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X