നൈജീരിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പല്‍ വിട്ടുയച്ചു; കാസർകോടി സ്വദേശി സുരക്ഷിതൻ
ഉദുമ: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പല്‍ വിട്ടയച്ചു. തങ്ങള്‍ രക്ഷപ്പെട്ടതായി അറിയിച്ച് ഉണ്ണി വീട്ടിലേക്ക് വിളിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ആഹ്ലാദത്തിലായി.
ഉദുമ പെരില വളപ്പിലെ അശോകന്റെയും ഉദുമ ഇസ്ലാമിയ എഎല്‍പി സ്കൂള്‍ പ്രീപ്രൈമറി അധ്യാപിക ഇ ഗീതയുടെയും മകന് ഉണ്ണി (25)യും കോഴിക്കോട് സ്വദേശിയുമുള്‍പ്പെടെ 22 ജീവനക്കാരുണ്ടായിരുന്ന എണ്ണക്കപ്പല്‍ ഒന്നിന് പുലര്‍ച്ചെയാണ് കടല്‍ക്കൊള്ളക്കാര്‍ നൈജീരിയന്‍ തീരത്ത് നിന്ന് റാഞ്ചിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനിയുടെ പനാമ രജിസ്ട്രേഷനുള്ള മറൈന്‍ എക്സ്പ്രസ് എണ്ണ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതര്‍ അറിയിച്ചത് മുതല്‍ ഉണ്ണിയുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ പ്രാര്‍ത്ഥിച്ച് വരികയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചയോടെയാണ് ഉണ്ണി വീട്ടിലേക്ക് വിളിച്ചത്. അച്ഛന് അശോകനോടും അമ്മ ഗീതയോടും ഉണ്ണി ഏറെ നേരം സംസാരിച്ചു.
കപ്പലിലെ എണ്ണ എടുക്കാന്‍ പറ്റാത്തതിനാലും നൈജീരിയന്‍ പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയതിനാലും കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ അര്‍ധരാത്രിയോടെ എണ്ണക്കപ്പല്‍ നൈജീരിയന്‍ തീരത്തെത്തി. എണ്ണ മാറ്റിയ ശേഷം പത്ത് ദിവസത്തിനകം മുംബൈയിലേക്ക് കപ്പല്‍ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. തുടര്‍ന്ന് ഉണ്ണിയടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിക്കും
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications