കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പല്‍ വിട്ടുയച്ചു; കാസർകോടി സ്വദേശി സുരക്ഷിതൻ

Google Oneindia Malayalam News

ഉദുമ: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എണ്ണക്കപ്പല്‍ വിട്ടയച്ചു. തങ്ങള്‍ രക്ഷപ്പെട്ടതായി അറിയിച്ച് ഉണ്ണി വീട്ടിലേക്ക് വിളിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ആഹ്ലാദത്തിലായി.

സമൂഹമാധ്യമങ്ങളില്‍ 'കുട്ടികളെ തട്ടികൊണ്ടു പോകല്‍' തുടരുന്നു... ഭീതിയില്‍ ജനംസമൂഹമാധ്യമങ്ങളില്‍ 'കുട്ടികളെ തട്ടികൊണ്ടു പോകല്‍' തുടരുന്നു... ഭീതിയില്‍ ജനം

ഉദുമ പെരില വളപ്പിലെ അശോകന്റെയും ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ പ്രീപ്രൈമറി അധ്യാപിക ഇ ഗീതയുടെയും മകന്‍ ഉണ്ണി (25)യും കോഴിക്കോട് സ്വദേശിയുമുള്‍പ്പെടെ 22 ജീവനക്കാരുണ്ടായിരുന്ന എണ്ണക്കപ്പല്‍ ഒന്നിന് പുലര്‍ച്ചെയാണ് കടല്‍ക്കൊള്ളക്കാര്‍ നൈജീരിയന്‍ തീരത്ത് നിന്ന് റാഞ്ചിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ പനാമ രജിസ്‌ട്രേഷനുള്ള മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

ship

കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതര്‍ അറിയിച്ചത് മുതല്‍ ഉണ്ണിയുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ പ്രാര്‍ത്ഥിച്ച് വരികയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചയോടെയാണ് ഉണ്ണി വീട്ടിലേക്ക് വിളിച്ചത്. അച്ഛന്‍ അശോകനോടും അമ്മ ഗീതയോടും ഉണ്ണി ഏറെ നേരം സംസാരിച്ചു.

കപ്പലിലെ എണ്ണ എടുക്കാന്‍ പറ്റാത്തതിനാലും നൈജീരിയന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനാലും കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ അര്‍ധരാത്രിയോടെ എണ്ണക്കപ്പല്‍ നൈജീരിയന്‍ തീരത്തെത്തി. എണ്ണ മാറ്റിയ ശേഷം പത്ത് ദിവസത്തിനകം മുംബൈയിലേക്ക് കപ്പല്‍ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. തുടര്‍ന്ന് ഉണ്ണിയടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിക്കും

English summary
nigerians hijaked oil tanker released,kasarkode native safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X