കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്രയില്‍ നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപടിക്കു സമീപം ക്ഷണ്‍മുഖരാജന്റെ വസതിയില്‍ നിശാഗന്ധിപ്പൂക്കള്‍ സുഗന്ധം പരത്തി വിരിഞ്ഞുനില്‍ക്കുന്നത് കാണാന്‍ ധാരാളം പേര്‍ എത്തുന്നു . പായിപ്ര ഏനാലില്‍ ക്ഷണ്‍മുഖരാജന്റെ വീട്ടിലാണ് ഏതാനം രാത്രി കളായി നിശാഗന്ധി പുഷ്പിച്ചുകൊണ്ടിരിക്കുന്നത്. ക്ഷണ്‍മുഖന്‍ മാതിരപ്പിള്ളിയിലെ തന്റെ തറവാട് വീട്ടില്‍ നിന്നും കൊണ്ടുവന്ന നിശാഗന്ധിയുടെ തണ്ട് നട്ട് പരിപാലിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലധികമായി .

ഭാര്യ സിന്ധു സംരക്ഷിച്ചു വളര്‍ത്തിയ നിശാഗന്ധി വിരിയുന്നത് കാണാന്‍ പാതിരാവരെ ക്ഷണ്‍മുഖന്റേയും സിന്ധുവിന്റേയും മക്കളുടേയും കാത്തിരിപ്പിനൊടുവില്‍ രാത്രി 12 മണിയോടെ നിശാഗന്ധി വിരിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. 10 വര്‍ഷം മുമ്പാണ് വീട്ടുമുറ്റത്ത്ഇവര്‍ നിശാഗന്ധി നട്ടുവളര്‍ത്തിയത്. സാധാരണ നിശാഗന്ധി പൂക്കാറുണ്ടങ്കിലും പതിനാല് മൊട്ടുകള്‍ ഒരുമിച്ച് വിരിയുന്നത് കൗതുക കാഴ്ചയാണ്. ഇത് ഒരുമിച്ച് വിരിഞ്ഞതാണ് കൗതുകതരം . നിശാഗന്ധി വിരിഞ്ഞ വാര്‍ത്ത പരന്നതോടെ രാത്രി ക്ഷണ്‍മുന്റെ വീട്ടിലേക്ക് പ്രദേശ വാസികള്‍ എത്തുകയായി. നിശയുടെ റാണി അഥവ രാത്രിയുടെ റാണി എന്നറിയപ്പെടുന്ന നിശാഗന്ധിപ്പൂക്കള്‍ക്ക് വെളള നിറമാണ്. ആരേയും ആകര്‍ഷിക്കുന്ന സുഗന്ധമുളള ഇവ പേരുപോലെ തന്നെ രാത്രികാലങ്ങളിലാണ് വിരിയുന്നത്. കളളിമുള്‍ച്ചെടിയുടെ ഇനത്തില്‍ പെടുന്ന ഒരു സസ്യമാണിത്.

img

ഏറെ ദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമേ ആയുസുളളു. ബ്രഹ്മകമലം എന്ന പേരിലാണ് പലയിടങ്ങളിലും ഈ ചെടി അറിയപ്പെടുന്നത്. ഇലയുടെ അറ്റങ്ങളില്‍ രൂപം കൊളളുന്ന പൂമൊട്ടുകള്‍ ഏകദേശം 20 ദിവസങ്ങള്‍കൊണ്ട് വിരിയും. സാധാരണ പൂക്കളെക്കാള്‍ ദൈര്‍ഘ്യമേറിയതും ഏകദേശം 4 സെ മീ നീളമുളളതുമാണ് നിശാഗന്ധിപ്പൂക്കള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിരിയുന്ന നിശാഗന്ധിയുടെ ഓരോ ഇതളുകള്‍ വിരിയുന്നതിനനുസരിച്ച് പൂക്കളുടെ സുഗന്ധം നാലുപാടും വ്യാപിക്കും. കാമുകനെ കാത്തിരിക്കുന്ന നിശാന്ധി കാമുകന്‍ എത്തുന്നതോടെ വിരിയുകയും സുഗന്ധം പരത്തുകയും ചെയ്തതിനുശേഷം പെട്ടന്ന് പൂര്‍വ്വസ്ഥിതിയെലെത്തുമെന്ന് ഐതീഹ്യം ഉള്ളതായും പറയപ്പെടുന്നു.

English summary
Night blooming Saussurea obvallata bloomed in Payipra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X