കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ, മറ്റ് നിയന്ത്രണങ്ങള്‍ എന്തൊക്കെ, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. രോഗം വര്‍ദ്ധിക്കുന്ന സാഹതര്യത്തില്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസമുണ്ടാകില്ല. എന്നാല്‍ ടാക്‌സികളില്‍ നിശ്ചിത ആള്‍ക്കാര്‍ മാത്രമേ യാത്ര ചെയ്യാവൂ.

സിനിമ തീയേറ്ററുകള്‍, മാളുകള്‍, മള്‍ട്ടിപ്ലക്‌സ് എന്നിവയുടെ സമയം രാത്രി ഏഴര മണിവരെയാക്കി കുറച്ചു. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഉണ്ടാവരുതെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍കമ്മറ്റി തീരുമാനിച്ചു.
ക്ലാസുകള്‍ എല്ലാം ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രെം ഹോം നടപ്പിലാക്കണമെന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കൂം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമപ്രവര്‍ത്തകര്‍, രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
രാത്രി ഒമ്പതിന് ശേഷം സംസ്ഥാനത്തെ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്നുള്ള നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇപ്പോളത്തെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കാണ്. സ്ഥിതിഗതികള്‍ ഇടയ്ക്ക് വിലയിരുത്തും.












Click it and Unblock the Notifications