കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സ്... നൈറ്റ് പാര്‍ട്ടിയില്‍ സിനിമതാരങ്ങളടക്കം മൂന്നൂറ് പേര്‍?

  • By Desk
Google Oneindia Malayalam News

നെടുങ്കണ്ടം: കൊവിഡ്19 നെതിരെ ഓരോ മനുഷ്യനും പോരാളിയാവുക എന്നതാണ് അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം എന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പലരും അതിന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. രോഗവ്യാപനത്തിന്റെ കഠിനതകള്‍ എന്തൊക്കെയെന്ന് ഇനിയും തിരിച്ചറിയാത്തവരാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നത്.

ഇതിനിടെ ആണ് ഇടുക്കിയിലെ ശാന്തന്‍പാറയില്‍ നിന്ന് ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. സ്വകാര്യ റിസോര്‍ട്ടില്‍ നൈറ്റ് പാര്‍ട്ടി നടത്തി എന്നതാണ് വാര്‍ത്ത. എന്തായാലും ഇതിന് നേതൃത്വം നല്‍കിയ വ്യവസായിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാജാപ്പാറയില്‍ നൈറ്റ് പാര്‍ട്ടി

രാജാപ്പാറയില്‍ നൈറ്റ് പാര്‍ട്ടി

ശാന്തന്‍പാറയുടെ അടുത്തുള്ള രാജാപ്പാറയില്‍ ആണ് സംഭവം. ഇവിടെയുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആണ് വ്യവസായിയുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ആയിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘാടകന്‍ വ്യവസായി

സംഘാടകന്‍ വ്യവസായി

തണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയ റോയി കുര്യന് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തന്‍പാറ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 28 ന് രാത്രിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ ഇവരുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടിയും മറ്റും നടന്നത്.

നൈറ്റ് പാര്‍ട്ടി, ബെല്ലി ഡാന്‍സ്, മദ്യസത്കാരം

നൈറ്റ് പാര്‍ട്ടി, ബെല്ലി ഡാന്‍സ്, മദ്യസത്കാരം

തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചതുരംഗ പാറയില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സും മദ്യസത്കാരവും ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും

സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും

ജൂണ്‍ 28 ന് രാത്രി 8 മണിയോടെയാണ് പാര്‍ട്ടി തുടങ്ങിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണി വരെ ഇത് തുടര്‍ന്നു എന്നും പറയുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മതമേലധ്യക്ഷന്‍മാരും എല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Recommended Video

cmsvideo
സിനിമ തട്ടിപ്പ് കേസിലെ ഇരയായ മോഡൽ വൺ ഇന്ത്യയോട് | Oneindia Malayalam
നര്‍ത്തകി കേരളത്തിന് പുറത്ത് നിന്ന്

നര്‍ത്തകി കേരളത്തിന് പുറത്ത് നിന്ന്

നൈറ്റ് പാര്‍ട്ടിയില്‍ മുന്നോറോളം പേര്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പാര്‍ട്ടിയിലേക്ക് ബെല്ലി ഡാന്‍സറെ കൊണ്ടുവന്നത് കേരളത്തിന് പുറത്ത് നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പാര്‍ട്ടി ഒരുക്കിയത് എന്നാണ് വിവരം.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് സുരക്ഷയെ സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയില്‍ പങ്കെ
ടുത്തവര്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.

മാധ്യമങ്ങളില്‍ പരസ്യം

മാധ്യമങ്ങളില്‍ പരസ്യം

പുതിയതായി തുടങ്ങുന്ന വ്യവസായ സ്ഥാപനത്തിന്റെ പരസ്യം ഒട്ടുമിക്ക മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് വന്നിരുന്നു എന്നാണ് വിവരം. അതുകൊണ്ട് തന്നൈയാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ വാര്‍ത്തകള്‍ പുറത്ത് വരാതിരുന്നത് എന്നും ആക്ഷേപമുണ്ട്.

English summary
Night Party conducted in a private resort in Idukki by businessman amid Covid19 regulations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X