Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ നിശാകാല ലഹരി പാര്‍ട്ടി; മയക്കുമരുന്നും മദ്യവുമായി തിരിച്ചെത്തിയ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ഗോവയില്‍ നിശാകാല ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തു മയക്കുമരുന്നും മദ്യവുമായി തിരിച്ചെത്തിയ യുവാക്കള്‍ അറസ്റ്റില്‍. പൊറ്റക്കുഴി മൂത്തേടത്ത് സ്വദേശികളായ അശ്വിന്‍(20), വിപിന്‍ ടോമി (20),കലൂര്‍ നെടുംപറമ്പില്‍ വിവേക് (20) എന്നിവരാണു സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നു ട്രെയിനില്‍ കടത്തിയ ഹാഷിഷും ഗോവന്‍ വിദേശമദ്യവും പിടികൂടി. കൊച്ചിയില്‍ റേവ് പാര്‍ട്ടി നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ നിരവധി കഞ്ചാവു, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു വിവേകിനെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പോസ്‌കോ നിയമപ്രകാരം കേസുണ്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്ന യുവാക്കളുടെ സംഘത്തില്‍ പെട്ടവരാണ് ഇവര്‍. ഇടയ്ക്കിടെ ഗോവയില്‍ പോയി റേവ് പാര്‍ട്ടികളില്‍ പങ്കെടുത്തു ലഹരിമരുന്നുകളുമായി തിരികെയെത്തി വിതരണം ചെയ്യുന്നതാണു പതിവ്. ലഹരിസാധനങ്ങള്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു വീണ്ടും ഗോവയ്ക്കു പോകും.

 lehari

കൊച്ചിയില്‍ നിന്നു യുവാക്കള്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടെന്നും ലഹരി മാഫിയാ സംഘം ഇവരെ കാരിയര്‍മാരായി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണു പ്രതികള്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ പെട്ട മറ്റൊരു യുവാവ് എളമക്കരയില്‍ കഞ്ചാവുമായി കാത്തുനില്‍ക്കുന്നതായി വിവരം ലഭിച്ചെങ്കിലും പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+