രാത്രിയാത്രാ നിരോധനത്തിനെതിരെ മാനന്തവാടിയില്‍ പ്രതിഷേധ സദസ് നടത്തി
മാനന്തവാടി: മാനന്തവാടി ബാവലി മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിരോധനത്തില്‍ ഇളവ് വരുത്തുന്നതിനായി കര്‍ണാടകയിലെ പ്രമുഖ രാഷ്ടീയകക്ഷി നേതാക്കള കാണാനും തീരുമാനിച്ചിട്ടുണ്ട്.
2008 മുതല്‍ മൈസൂര്‍ ജില്ലാ കലക്ടര്‍ ഏര്പ്പെടുത്തിയഗതാഗത നിരോധനം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ്. ബാവലി മുതല്‍ ഉദ്ബുര് വരെയുള്ള 16 കിലോമീറ്റര്‍ വനപാതയിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ല. എന്നതാണ് ഉത്തരവ്. പ്രസ്തുതസമയത്തില് മാറ്റം വരുത്തി രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്വപ്പെട്ടാണ് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെജെ പൈലി, കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, ജികെ മാധവന്, അഡ്വ.എന്‍കെ വര്‍ഗീസ്, കെ സെയ്ദ്, എംജി ബിജു, കെഎം ഷിനോജ്, പി സൂപ്പി, കമ്മന മോഹനന്, സി കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, ബാബു ഫിലിപ്പ്, പിവി മഹേഷ്, പി ഷിബി, എം.വി സുരേന്ദ്രന്, ജോണ്സണ് ജോണ്‍, എംകെ ശിഹാബുദ്ദീന്, എന്നിവര്‍ പ്രസംഗിച്ചു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിന് വേണ്ടി ഗാന്ധി പാര്‍ക്കില്‍ ബോക്സ് സ്ഥാപിച്ചിരുന്നു.
More From
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications