കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയാത്രാ നിരോധനത്തിനെതിരെ മാനന്തവാടിയില്‍ പ്രതിഷേധ സദസ് നടത്തി

Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി ബാവലി മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിരോധനത്തില്‍ ഇളവ്‌ വരുത്തുന്നതിനായി കര്‍ണാടകയിലെ പ്രമുഖ രാഷ്ടീയകക്ഷി നേതാക്കള കാണാനും തീരുമാനിച്ചിട്ടുണ്ട്.

2008 മുതല്‍ മൈസൂര്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയഗതാഗത നിരോധനം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ്. ബാവലി മുതല്‍ ഉദ്ബുര്‍ വരെയുള്ള 16 കിലോമീറ്റര്‍ വനപാതയിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ല. എന്നതാണ് ഉത്തരവ്. പ്രസ്തുതസമയത്തില്‍ മാറ്റം വരുത്തി രാത്രി 9 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്വപ്പെട്ടാണ് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

Prathisheda sadas

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെജെ പൈലി, കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, ജികെ മാധവന്‍, അഡ്വ.എന്‍കെ വര്‍ഗീസ്, കെ സെയ്ദ്, എംജി ബിജു, കെഎം ഷിനോജ്, പി സൂപ്പി, കമ്മന മോഹനന്‍, സി കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, ബാബു ഫിലിപ്പ്, പിവി മഹേഷ്, പി ഷിബി, എം.വി സുരേന്ദ്രന്‍, ജോണ്‍സണ്‍ ജോണ്‍, എംകെ ശിഹാബുദ്ദീന്‍, എന്നിവര്‍ പ്രസംഗിച്ചു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിന് വേണ്ടി ഗാന്ധി പാര്‍ക്കില്‍ ബോക്‌സ് സ്ഥാപിച്ചിരുന്നു.

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന് കോടിയേറികല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന് കോടിയേറി

തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് സംസ്ഥാനത്ത് ഒന്നാമത്തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് സംസ്ഥാനത്ത് ഒന്നാമത്

English summary
Protest against night traffic ban in Mysore road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X