രാത്രി യാത്രയോ വിശപ്പോ ചായയോ അല്ല ആ കുട്ടികളുടെ മരണകാരണം, വിഷകണ്ണുള്ള തള്ളവൈബ്';ശശികലയ്ക്കെതിരെ ജിൻ്റോ ജോണ്‍

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മരിച്ച ഗോപികയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുന്നതിനിടെ ശശികലയ്ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍. മരിച്ച മക്കളെയോർത്ത് മരവിച്ച അവസ്ഥയിലിരിക്കുന്ന കുടുംബങ്ങളെ വേദനിപ്പിക്കുന്നതിൽ മന:സുഖം കണ്ടെത്തുന്ന ശശികലയെ സാമൂഹ്യ വിചാരണ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന് ജിൻ്റോ പറഞ്ഞു.

'രാത്രി യാത്രയോ വിശപ്പോ ചായയോ അല്ല ആ കുട്ടികളുടെ മരണകാരണം. ഒരു നെറിവുകെട്ട ചെറുക്കൻ ഉപ്പയുടെ പണക്കൊഴുപ്പിൽ പെരുവഴിയിൽ നടത്തിയ കൊലപാതകമാണത്. കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിതം കെട്ടിപ്പടുക്കാൻ പകലിരവുകൾ പോരാടുന്ന ചെറുപ്പത്തോട് തോന്നുന്ന ഒക്കാനമാണ് വിഷവൃദ്ധേ നിങ്ങളുടെ വാർദ്ധക്യത്തിന്റെ ലക്ഷണം',ജിൻ്റോ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

sasi-4263179

'ശശികല എന്ന വിഷവൃദ്ധക്കെതിരെ മനസ്സാക്ഷിയുള്ള സമൂഹം ഉണരേണ്ടതാണ്. ദാരുണ മരണ വാർത്തയിൽ തകർന്നിരിക്കുന്ന കുടുംബങ്ങളോട് ഒരല്പം പോലും സഹാനുഭൂതിയില്ലാതെ വർഗ്ഗീയ വിദ്വേഷം വമിപ്പിക്കുന്ന ഈ വിഷനാഗം സാംസ്കാരിക കേരളത്തിന്‌ ഒരപമാനമാണ്. എന്തിലും ഏതിലും വർഗ്ഗീയത ചികയുന്നത് മാത്രമാണവരുടെ വിഷകല.

മതേതര കേരളത്തിന് ഇനിയും ഈ വിഷ ദംശനമേൽക്കാതിരിക്കാൻ സാമൂഹ്യ ശല്യമായി പ്രഖ്യാപിച്ച് മാറ്റിനിർത്തണം. ഒരേസമയം രാഷ്ട്രീയവും നിയമപരവുമായി നേരിട്ടാൽ മാത്രമേ ഈ വിഷമാലിന്യം സാംസ്കാരിക കേരളത്തിൽ നിന്ന് തുടച്ചുനീക്കാനാകൂ... അത്രക്ക് ക്രൂര വർഗ്ഗീയതയുടെ സാംക്രമിക കീടാണുവാണ് ശശികലയുടെ നാവിൽ നിന്ന് അനുദിനം ചീറ്റിത്തെറിക്കുന്നത്.
ശശികലയുടെ ഓരോ നിശ്വാസവും അത്രമാത്രം മലിനമാക്കുന്നുണ്ട് കേരളത്തിന്റെ മതേതര ബോധത്തെ. അവർ ഉണരുന്നതൊക്കെയും വിദ്വേഷം വിളമ്പാൻ മാത്രമാണ്. ഒരായിരം കരിനാഗങ്ങൾ ഒരുമിച്ച് ചീറ്റുന്ന വിഷത്തേക്കാളേറെയാണ് അവരുടെ ഒരു ചെറുശബ്ദവും.

വൈദീക ജീവിത ക്രമമനുസരിച്ച് രാത്രി 8 മണിമുതൽ രാവിലെ 4 വരെ ഉറങ്ങേണ്ടതാണെങ്കിൽ പാതിരായ്ക്ക് ബൂമർ അങ്കിൾ ആംഗിളിൽ വീഡിയോ പോസ്റ്റ് ചെയ്തു പാതിരാ കോമാളിത്തരം കാണിക്കുന്ന മോദിജീയോട് കിടന്നുറങ്ങാൻ പറയണം. ആ നേരമെങ്കിലും വോട്ടുകൊള്ളക്ക്, തട്ടിപ്പിന് ഒഴിവ് കിട്ടുമല്ലോ.
പഠനത്തോടൊപ്പം ജോലിയുമായി ജീവിത മോഹങ്ങളിലേക്ക് കഠിനാധ്വാനം ചെയ്ത മക്കളുടെ ജീവിതക്രമം നിങ്ങൾക്ക് മനസ്സിലാകില്ല. ആക്‌സിഡന്റിൽ മരിച്ച മക്കളുടെ യാത്രയെ 'പാതിരാ തീറ്റയും പാതിരാ ചായ കുടിയും' എന്നാക്ഷേപിച്ച കൊണവതികാരം നിങ്ങളുടെ കൂടെപ്പിറപ്പാണെന്നറിയാം, എന്നാലും മരിച്ച മക്കളെയോർത്ത് മരവിച്ച അവസ്ഥയിലിരിക്കുന്ന കുടുംബങ്ങളെ വേദനിപ്പിക്കുന്നതിൽ മന:സുഖം കണ്ടെത്തുന്ന ശശികലയെ സാമൂഹ്യ വിചാരണ ചെയ്യേണ്ട കാലം കഴിഞ്ഞു.

രാത്രി യാത്രയോ വിശപ്പോ ചായയോ അല്ല ആ കുട്ടികളുടെ മരണകാരണം. ഒരു നെറിവുകെട്ട ചെറുക്കൻ ഉപ്പയുടെ പണക്കൊഴുപ്പിൽ പെരുവഴിയിൽ നടത്തിയ കൊലപാതകമാണത്. കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിതം കെട്ടിപ്പടുക്കാൻ പകലിരവുകൾ പോരാടുന്ന ചെറുപ്പത്തോട് തോന്നുന്ന ഒക്കാനമാണ് വിഷവൃദ്ധേ നിങ്ങളുടെ വാർദ്ധക്യത്തിന്റെ ലക്ഷണം... വിഷക്കണ്ണുകൾ മാത്രമുള്ളവരുടെ ഒരുതരം തള്ളവൈബ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma