കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ബാലന് ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ ഷിപ്പിന്റെ അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളി ബാലന്‍ ജേതാവായി. തൃശൂര്‍ സ്വദേശിയായ നിഹാല്‍ സരിന്‍ ആണ് വിശ്വനാഥന്‍ ആനന്ദിന്റെ പിന്‍ഗാമിയായി ചെസ്സിന്റെ ലോകത്തേക്കുള്ള വരവറിയിച്ചത്. നിഹാല്‍ ഒമ്പതു പോയന്റോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇതാദ്യമായാണ് ചെസ് മത്സരയിനത്തില്‍ കേരളത്തില്‍ നിന്നും ഒരു ലോകചാമ്പ്യന്‍ പിറക്കുന്നത്. ഒമ്പതാം റൗണ്ടില്‍ ഉസ്ബക്കിസ്ഥാനിലെ ഡിര്‍ബെക്കിനെ സമനിയില്‍ തളച്ചാണ് നിഹാല്‍ ചരിത്രനേട്ടത്തിനുടമയായത്. ലോക ഒന്നാംസീഡും നിഹാലിനേക്കാള്‍ 110 റേറ്റിംഗ് പോയിന്റ് മുന്നിലുള്ളയാളുമാണ് അബ്ദുള്‍ സത്താറോവ്.

chess


തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്‌കിന്‍ സ്‌പെഷലിസ്റ്റ് ഡോ.സരിന്റെയും സൈക്യാട്രിസ്റ്റായ ഡോ.ഷിജിന്റെയും മകനായ നിഹാല്‍ തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോട്ടയത്തെ മാത്യു പി.ജോസഫിന്റെ കീഴിലായിരുന്നു പരിശീലനത്തിന്റെ തുടക്കം. തുടര്‍ന്ന് റഷ്യന്‍ കോച്ച് കുമറോ, എന്‍.ആര്‍.അനില്‍കുമാര്‍, കെ.കെ.മണികണ്ഠന്‍, ഒളിമ്പ്യന്‍ സി.ടി.പത്രോസ്, എം.ബി.മുരളീധരന്‍ എന്നിവരുടെ കീഴിലും പരിശീലിച്ചു.

റഷ്യന്‍ കോച്ച് കുമറോ ഓണ്‍ലെന്‍ വഴിയാണ് നിഹാലിനെ പരിശീലിപ്പിച്ചിരുന്നത്. സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ ഇ.പി.നിര്‍മല്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ ചെസ് കോച്ചാണ്. ഇദ്ദേഹത്തിന്റെ പരിശീലനമാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായി നിഹാലിനെ ഒരുക്കിയത്. നേരത്തെയും നിരവധി അന്താരാഷ്ട്ര ചെസ് മത്സരങ്ങളില്‍ നിഹാല്‍ ജേതാവായിരുന്നു.

English summary
Malayali Nihal sarin wins world under 10 youth chess championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X